Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരന്റെയും വധുവിന്റെയും വീട്ടിലെയും കാറ്ററിങ് സ്ഥാപനത്തിലെ വെള്ളത്തിലും ബാക്ടീരിയയുടെ സാന്നിധ്യം; കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയ; പന്നിക്കോട്ടൂരില രണ്ടര വയസ്സുകാരന്റെ മരണത്തിന് കാരണം തേടി ആരോഗ്യ വകുപ്പ്

വരന്റെയും വധുവിന്റെയും വീട്ടിലെയും കാറ്ററിങ് സ്ഥാപനത്തിലെ വെള്ളത്തിലും ബാക്ടീരിയയുടെ സാന്നിധ്യം; കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയ; പന്നിക്കോട്ടൂരില രണ്ടര വയസ്സുകാരന്റെ മരണത്തിന് കാരണം തേടി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടിലാണ് കോളറ സാന്നിധ്യം സ്ഥിരീകരിച്ചത്.

വരന്റെയും വധുവിന്റെയും വീട്ടിലെയും കാറ്ററിങ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവർക്കും കോളറയുടെ ലക്ഷണങ്ങളില്ല. 

ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരൻ യമീൻ മരിച്ചത്. ഭക്ഷണം കഴിച്ച യമീൻ അടക്കം 11 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP