Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

300 രൂപ വിലയുള്ള ബംപർ ടിക്കറ്റിന് 12 കോടി രൂപ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം മൂന്ന് കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയും; ക്രിസ്മസ്-ന്യൂ ഇയർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു

300 രൂപ വിലയുള്ള ബംപർ ടിക്കറ്റിന് 12 കോടി രൂപ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം മൂന്ന് കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയും; ക്രിസ്മസ്-ന്യൂ ഇയർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ടിക്കറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. 300 രൂപ വിലയുള്ള ബംപർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്ന് കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരമാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന അനേകം പേർക്ക് വരുമാന മാർഗം നൽകുന്ന ഒരു വലിയ പ്രസ്ഥാനമാണ് സംസ്ഥാന ഭാഗ്യക്കുറി. വിവിധ മേഖലകളിൽ ഭാഗ്യക്കുറി വകുപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ഓണം ബംമ്പറിന് മികച്ച സ്വീകര്യതയാണ് ജനങ്ങൾ നൽകിയത്. ഇത്തവണ ക്രസ്തുമസ്-ന്യൂ ഇയർ ബംമ്പറിനും മുൻ വർഷത്തെപോലെ തന്നെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ക്രിസ്തുമസിന് മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചത്. വിൽപ്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP