Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാവികസേനയ്ക്ക് ഇനി കൂടുതൽ കരുത്ത് ; പുത്തൻ ശക്തിയായി ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും എത്തുന്നു; ഐ എൻ എസ് വിശാഖപട്ടണം എത്തുന്നത് മിസൈലിനെ വരെ ചെറുക്കാനുള്ള കരുത്തോടെ; പരിശോധനകൾ അവസാനഘട്ടത്തിൽ

നാവികസേനയ്ക്ക് ഇനി കൂടുതൽ കരുത്ത് ; പുത്തൻ ശക്തിയായി ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും എത്തുന്നു; ഐ എൻ എസ് വിശാഖപട്ടണം എത്തുന്നത് മിസൈലിനെ വരെ ചെറുക്കാനുള്ള കരുത്തോടെ; പരിശോധനകൾ അവസാനഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും ഉടൻ കമീഷൻ ചെയ്യും. നവംബർ 21ന് ഐ.എൻ.എസ് വിശാഖപട്ടണവും നവംബർ 25ന് അന്തർവാഹിനി വേലയും കമീഷൻ ചെയ്യുക.യുദ്ധകപ്പലിലും അന്തർവാഹിനിയിലും അവസാനവട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. ഐ.എൻ.എസ് വിശാഖപട്ടണത്തിനും അന്തർവാഹിനി വേലക്കും യുദ്ധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് നാവികസേന അറിയിച്ചു.

ഇന്തോ-പസഫിക് ക്വാഡ് സഖ്യത്തിലേക്കാണ് ഇന്ത്യയുടെ കരുത്തായി പുതിയ യുദ്ധകപ്പൽ ഒരുങ്ങുന്നത്. മിസൈലുകളെ പ്രതിരോധിക്കുന്ന അത്യാധുനിക കപ്പലാണ് ഈ മാസം നാവികസേനയുടെ ഭാഗമാവുക.പി.15ബി വിഭാഗത്തിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇന്ത്യ രംഗത്തിറക്കുന്നത്. ഐ.എൻ.എസ് മോർമുഗാവോ, ഇംഫാൽ, പോർബന്ദർ എന്നിവ 2022ഓടെ സമുദ്രസുരക്ഷ ഏറ്റെടുക്കാൻ രംഗത്തിറങ്ങും. ഡി.ആർ.ഡി.ഒ രൂപകൽപ്പന ചെയ്ത അത്യാധുനിക വായു കേന്ദ്രീകൃത പ്രൊപ്പൽഷൻ സംവിധാനവും ഘടിപ്പിച്ചാണ് യുദ്ധകപ്പലുകൾ സമുദ്രസുരക്ഷ ഏറ്റെടുക്കുന്നത്.

ഈ യുദ്ധകപ്പലുകൾക്ക് അമേരിക്കൻ നിർമ്മിതമായ രണ്ട് എം.എച്ച് 60 ആർ ഹെലികോപ്റ്ററുകളെ വഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇതിനൊപ്പം ഈ മാസം തീരുംമുന്നേ അത്യുഗ്ര പ്രഹരശേഷിയുള്ള ഐ.എൻ.എസ് കൽവരി പരമ്പരയിലെ ആറു അന്തർവാഹിനികളിലെ നാലാമത്തേതായ ഐ.എൻ.എസ് വേലയും നാവികസേനയുടെ ഭാഗമാകും. ഫ്രാൻസ് നാവികസേന രൂപകൽപ്പന ചെയ്ത കപ്പൽ മഡ്ഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്.

ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ഐ.എൻ.എസ് വിശാഖപട്ടണം മുംബൈ മാസഗോൺ ഡോക് കപ്പൽ നിർമ്മാണശാലയാണ് നിർമ്മിച്ചത്. വിശാഖപട്ടണം, മൊർമുഗോ, ഇംഫാൽ, സുറത്ത് എന്നീ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ പേരുകളാണ് നാലു യുദ്ധക്കപ്പലുകൾക്ക് നൽകിയിട്ടുള്ളത്.ഹ്രസ്വ ദൂര ഭൂതല-വായു മിസൈൽ, ഭൂതല-ഭൂതല മിസൈൽ, ടോർപിഡോ ട്യൂബ്‌സ്- ലോഞ്ചേഴ്‌സ്, തോക്ക് അടക്കം നൂതന ആയുധങ്ങൾ കപ്പലിൽ ഘടിപ്പിച്ചിട്ടുണ്ട്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച നാലാമത്തെ കാൽവരി ക്ലാസ് അന്തർവാഹിനിയാണ് 'വേല'.

മുംബൈ നേവൽ ഡോക് യാർഡിൽ ഐ.എൻ.എസ് വിശാഖപട്ടണം കമീഷൻ ചെയ്യുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അന്തർവാഹിനി കമീഷൻ ചെയ്യുന്ന ചടങ്ങിൽ നാവികസേന മേധാവി അഡ്‌മിറൽ കരംബീർ സിങ്ങും മുഖ്യാതിഥികളാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP