Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരൂഹത കൂട്ടി പെങിന്റെ ഈമെയിൽ വന്നു; മുൻ ചൈനീസ് ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നീസ് താരം ഇപ്പോഴും കാണാ മറയത്ത്; പെങിനെ കണ്ടെത്താതെ .ചൈനയിൽ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ: കൈമലർത്തി ചൈന

ദുരൂഹത കൂട്ടി പെങിന്റെ ഈമെയിൽ വന്നു; മുൻ ചൈനീസ് ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നീസ് താരം ഇപ്പോഴും കാണാ മറയത്ത്; പെങിനെ കണ്ടെത്താതെ .ചൈനയിൽ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ: കൈമലർത്തി ചൈന

സ്വന്തം ലേഖകൻ

തയ്‌വാൻ: മുൻ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നീസ് താരം പെങ് ഷുവായി ഇപ്പോഴും കാണാ മറയത്ത്. അതേസമയം പെങിന്റെതായ ഈമെയിൽ പുറത്ത് വന്നു. 'ഞാൻ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു' ഇങ്ങനെയാണ് ഈ മെയിൽ. പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടി എന്നിലാണ് ഇമെയിൽ വന്നത്. അതേസമയം പെങിന്റെതായ ഈമെയിൽ ലഭിച്ചതോടെ ഇവരുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂടുകയാണ്.

പെങിനെ തടവിൽ വെച്ചിരിക്കുകയാണെന്ന അഭ്യൂഹവും ശക്തമാവുകയാണ്. അതേസമയം ചോദ്യങ്ങൾക്കെല്ലാം കൈമലർത്തുകയാണ് ചൈനീസ് സർക്കാർ. ശീതകാല ഒളിംപിക്‌സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്. ഒന്നുമറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം. പെങ്ങിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ) ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ചൈനയിൽ ഡബ്ല്യുടിഎ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ വക്താവ് ഹീഥർ ബോളർ അറിയിച്ചു.

മൂന്ന് ഒളിംപിക്‌സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും നേടുകയും ചെയ്ത മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം പെങ് (35) ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്‌ബോയിലൂടെയാണ് 75 കാരൻ സാങ്ങിനെതിരെ ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്‌ബോ ഉടൻ നീക്കം ചെയ്‌തെങ്കിലും വിവാദം കത്തിപ്പടർന്നു. പെങ്ങിനെക്കുറിച്ച് പിന്നീട് വിവരമില്ല. അവർ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും സംശയിക്കുന്നു. 2018ൽ വിരമിച്ച സാങ് ഇപ്പോൾ പൊതുരംഗത്തില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP