Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജരേഖ ചമച്ച് 1.34 ഏക്കർ ഭൂമി തട്ടിയെടുത്തു; ആധാരമെഴുത്തുകാരൻ അറസ്റ്റിൽ: ഒളിവിൽ പോയ ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു

വ്യാജരേഖ ചമച്ച് 1.34 ഏക്കർ ഭൂമി തട്ടിയെടുത്തു; ആധാരമെഴുത്തുകാരൻ അറസ്റ്റിൽ: ഒളിവിൽ പോയ ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

ബദിയടുക്ക: വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ ആധാരമെഴുത്തുകാരൻ അറസ്റ്റിൽ. കാസർകോട് പള്ളം റോഡ് ആശ്രയയിൽ സി.വിശ്വനാഥ കാമത്തി(55)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഭൂമി സ്വന്തം പേരിലാക്കാൻ തട്ടിപ്പ് നടത്തിയ ഒന്നാം പ്രതി അരിയപ്പാടി വൈ.എ. ഹൗസിൽ വൈ.എ.മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മുഗു കറുവം കുഡ്ലു ഹൗസിൽ വാണി എൻ.ഭട്ട് ബദിയടുക്ക പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2019ലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. വാണി എൻ ഭട്ടിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981-ൽ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കർ ഭൂമിയാണ് ഇവർ തട്ടിയെടുത്തത്. ചോമാറുവിന്റെ മരണശേഷം മക്കൾ 1986-ൽ വാണി എൻ.ഭട്ടിന്റെ ഭർത്തൃസഹോദരൻ കൃഷ്ണഭട്ടിന് സ്ഥലം വിറ്റിരുന്നു. 1994-ൽ ആ ഭൂമി കൃഷ്ണഭട്ടിൽനിന്ന് വാണി എൻ.ഭട്ട് വാങ്ങി.

എന്നാൽ ചോമാറുവിനുപകരം ചോമു എന്ന സ്ത്രീയെ മുൻനിർത്തി ചോമാറു എന്ന ചോമു എന്ന് ആധാരത്തിൽ രേഖപ്പെടുത്തി മുഹമ്മദ് കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരം നിർമ്മിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തിന്റെ കൈവശ സർട്ടിഫിക്കറ്റോ നികുതി രസീതോ വിൽക്കുന്ന ആളിന്റെ തിരിച്ചറിയൽ രേഖകളോ പരിശോധിക്കാതെ മുഹമ്മദ്കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരം തയ്യാറാക്കിയതിനാണ് അഭിഭാഷകൻ കൂടിയായ വിശ്വനാഥ കാമത്തിനെ അറസ്റ്റ് ചെയ്തത്.

വസ്തു ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലാണെങ്കിലും വ്യാജ ആധാരം രജിസ്റ്റർചെയ്തത് കാസർകോട് സബ് രജിസ്ട്രാർ ഓഫീസിലാണ്. മുഹമ്മദ് കുഞ്ഞി ഭൂമിയിൽ നിർമ്മാണപ്രവൃത്തി തുടങ്ങിയപ്പോഴാണ് വാണി എൻ.ഭട്ട് പൊലീസിൽ പരാതിപ്പെട്ടത്. ബദിയടുക്ക എസ്‌ഐ. സി.സുമേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കർണാടകയിലേക്ക് കടന്ന മുഹമ്മദ് കുഞ്ഞിക്കായി അന്വേഷണം വ്യാപിപ്പിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌ഐ. പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP