Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു

ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു

അഖിൽ മാരാർ

സംസ്‌കാരം, സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകൾ അല്ലാതായിരിക്കുന്നു. എന്ത് മര്യാദ കേടുകളും ന്യായീകരിക്കാൻ ഒരു വിഭാഗം ഇറങ്ങി തിരിച്ചിരിക്കുന്നു. അവർക്ക് ഈശ്വര വിശ്വാസം പുച്ഛമാണ്. മാനവും മര്യാദയ്ക്കും ജീവിക്കുന്ന സ്ത്രീകളെ പുച്ഛമാണ്.

സമൂഹത്തിൽ കാലങ്ങളായി തുടരുന്ന ചില ആചാരങ്ങൾ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നാണ് ഇവർ അറിയേണ്ടത്.അതായതുകൊച്ചു കുട്ടികൾ രാത്രിയിൽ പുറത്തിറങ്ങിയാൽ അവർക്ക് അപകടം ഉണ്ടാവും എന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും രാത്രിയിൽ പാക്കന്തൻ വരും മോനെ പിടിച്ചു കൊണ്ട് പോകും എന്ന് പറയും. അത് പോലെ രാത്രിയിൽ ചില ഭക്ഷണങ്ങൾ വയറിന് അസുഖമുണ്ടാക്കും എന്ന ചിന്തയിൽ ആ ഭക്ഷണം കഴിച്ചാൽ അമ്മ മരിച്ചു പോകും എന്ന് പറയും.

അത് പോലെ കട്ടിലിനടിയിൽ ചില ഇഴ ജന്തുക്കൾ കയറി ഇരുന്നാൽ അത് ചലിക്കുന്ന വസ്തുവിനെയാണ് ആക്രമിക്കുന്നത് എന്ന ബോധ്യത്തിൽ കാൽ ഇട്ട് ആട്ടരുത് ആട്ടിയാൽ അമ്മ മരിക്കും എന്ന് പറയും. എന്തുകൊണ്ടാണ് ശാസ്ത്രീയമായി പറയാതെ ഇത്തരം കാര്യങ്ങൾ പറയുന്നത്..കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്ന വിധം അവരെ സംരക്ഷിക്കാൻ അച്ഛനും അമ്മയും തീർത്ത ഇത്തരം അശാസ്ത്രീയമായ കാര്യങ്ങൾ തന്നെയാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസവും ആരാധനയും ആചാരവുമെല്ലാം.

കുട്ടികൾ കാര്യങ്ങൾ മനസിലാക്കിയാൽ അവർക്കറിയാം കാൽ ആട്ടിയാൽ അമ്മ മരിക്കില്ല എന്ന്. അത് പോലെ മാനസിക തലത്തിൽ ഏറെ ഉയർന്നാൽ എന്താണ് ഈശ്വരൻ എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവും. നമ്മുടെ പൂർവിക ആചാര്യന്മാരുടെ മാനസിക ബൗദ്ധിക തലങ്ങളിൽ നാം കുഞ്ഞുങ്ങൾ ആണ്. അതുകൊണ്ട് മനുഷ്യ രാശിയുടെ നന്മയ്ക്കായി അവൻ അഹങ്കാരി ആയി മാറാതിരിക്കാൻ അവൻ മറ്റൊരാളുടെ ശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു എന്നവർ പഠിപ്പിച്ചു. പട്ടിയും പൂച്ചയും കോഴിയുമൊക്കെ ജീവിക്കുന്ന രീതിയിൽ ജീവിച്ചാൽ തെരുവോരങ്ങളിൽ നവജാത ശിശുക്കളാൽ നിറയും എന്ന് തിരിച്ചറിഞ്ഞ അവർ കുടുംബം സൃഷ്ട്ടിച്ചു. ആ കുടുംബത്തിന്റെ നന്മയ്ക്കായി അശാസ്ത്രീയം എന്ന് തോന്നുന്ന പല കാര്യങ്ങളും നടപ്പിലാക്കി.

ഇത്തരം ആചാരങ്ങളിൽ ചിലത് മനുഷ്യൻ തന്റെ മേൽക്കോയ്മ നേടാൻ ഉപയോഗിച്ചു. സതി, അയിത്തം തുടങ്ങിയ പലതും അത്തരം അനാചാരങ്ങൾ തൂത്തെറിയപെടുക തന്നെ വേണം. എന്നാൽ മനുഷ്യരാശിക്ക് ദോഷകരമല്ലാത്തവ നില നിൽക്കണം. എന്തെന്നാൽ പലരും മാനസിക ബൗദ്ധീക തലങ്ങളിൽ ഇന്നും കുട്ടികൾ ആണ്. അവരുടെ ശരീരം മാത്രമേ പ്രായം ചെല്ലുന്നുള്ളൂ. ഞാൻ ഇത്രയും പറഞ്ഞത് എല്ലാ മൂല്യങ്ങളെയും നശിപ്പിച്ചു മനുഷ്യനെ മൃഗത്തെ പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കുറെ യുക്തി വാദികളും സ്വതന്ത്ര ചിന്തകരും നമുക്കിടയിൽ നാശം വിതയ്ക്കുന്നു.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്. പാഠ പുസ്തകത്തിലെ എഴുത്തുകൾ ഓർക്കാത്ത നമ്മളിൽ പലരും ഇടഞ്ഞ കൊമ്പന്റെ കൃഷ്മണിയിൽ തോട്ടി കയറ്റി കളിക്കല്ലേ എന്ന് പറയും.. വെറുതെ ആണെങ്കിലും പോ മോനെ ദിനേശാ എന്നും ചുമ്മാ എന്നും ശംഭോ മഹാദേവ എന്നും പറയും..

ആ സ്ഥാനത്ത് കുട്ടികൾ ഇനി മുതൽ കു...,പൂ മോനെ..,താ...,അമ്മേടെ പൂ... എന്നൊക്കെ വിളിച്ചു ജീവിക്കുന്നത് കേൾക്കേണ്ടി വരും..കൂടുതലും ഇത്തരത്തിൽ ഉള്ള വിളികൾ ഏറ്റെടുക്കുന്നത് ജീവിതത്തിൽ ഒരു തെറി പോലും കേട്ടിട്ടില്ലാത്ത ഫ്‌ളാറ്റുകളിലെ ഉയർന്ന ജീവിതം നയിക്കുന്ന കുട്ടികൾ ആയിരിക്കും. നാട്ടിൻപുറത്തെ തെരുവുകളിൽ ഇതൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവർ അത് പരസ്യമാക്കും..അത് പോലെ സിനിമ എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും കല ആണ്. അതിലെ സംഭാഷണങ്ങൾ പറഞ്ഞു എന്നതിന്റെ പേരിൽ ആരോപണം ഒരു നടന്റെ മേൽ ചുമത്തുന്ന രീതിയോട് യോജിപ്പില്ല.

ചുരുളി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്. അതിലെ 15 മിനിറ്റ് രംഗത്ത് അഭിനയിച്ച ജോജുവിന്റെ സിനിമ അല്ല ചുരുളി. വിചാരണ ചെയ്യേണ്ടത് സംവിധായകനെ ആണ് അങ്ങനെ എങ്കിൽ മലയാള സിനിമയിലെ ക്‌ളാസിക്കുകളിൽ ഒന്നായ സദയത്തിൽ അഭിനയിച്ച ലാലേട്ടനെ നിങ്ങൾ എന്ത് പറയും. മൃഗയ സിനിമയിലെ വാറുണ്ണിയെ പോലെ സ്ത്രീകളെ പ്രാപിച്ചു നടക്കുന്ന ആൾ ആണോ മമ്മൂക്ക.

യാതൊരു മൂല്യങ്ങളും ഇല്ലാത്ത ഒരെഴുത്തുകാരനെ സംഘികളെ എതിർക്കാൻ വേണ്ടി അവാർഡ് കൊടുത്തു പോകുമ്പോൾ ഇവനൊക്കെ നശിപ്പിക്കുന്നത് നിങ്ങളുടെ ഉൾപ്പെടെ കുട്ടികളുടെ ഭാവിയെ ആണ്. ഇവർ നാളെയിൽ അച്ഛൻ മകളെ സെക്സ് ചെയ്യുന്ന കാലത്തെ കുറിച്ചും മകൻ അമ്മയെ ചെയ്യുന്ന കാലത്തെ കുറിച്ചും എഴുതും സിനിമ എടുക്കും. മനുഷ്യൻ എല്ലാ മൃഗങ്ങളെയും പോലെ വികാരമുള്ള ജീവിയാണെന്നും അച്ഛൻ അമ്മ ഇതൊക്കെ നമ്മുടെ സൃഷ്ട്ടിയാണെന്നും മറുവാദവും ഇവർ ഉയർത്തും.

എന്റെ സിനിമയിൽ ദേഷ്യം വരുമ്പോൾ ഷമ്മി തിലകന്റെ കഥാപാത്രം അവളടമ്മേടെ മൈലാഞ്ചി എന്ന് പറയുന്ന സംഭാഷണം പോലും എടുത്തു കളയാൻ പറഞ്ഞ സെൻസർ ബോർഡ് എന്താടിസ്ഥാനത്തിൽ ആണ് ഇത്തരം ചിത്രങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത്. പുകവലി ക്യാൻസറിന് കാരണമാകും എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചേക്കുന്നതുകൊണ്ട് അതാരും വാങ്ങി ഉപയോഗിക്കുന്നില്ല എന്ന പോലെ സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് ആണല്ലോ അത് നോക്കി കണ്ടാൽ പോരെ എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല.

എന്റെ സിനിമ ഞാൻ എനിക്ക് വേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനും പ്രസക്തി ഇല്ല. അങ്ങനെ എങ്കിൽ സിനിമ എടുത്തു വീട്ടിൽ ഇരുന്നുകൊണ്ട് കാണുക സ്വയം ആസ്വദിക്കുക. സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിപ്പില്ലെങ്കിലും നശിപ്പിക്കരുത്..എന്തെന്നാൽ നിങ്ങൾ ഇല്ലാതാക്കുന്നത് സമൂഹത്തെ മാത്രമല്ല സിനിമ എന്ന മഹത്തായ കലാ സൃഷ്ടി കൂടിയാണ്.. പ്രഗത്ഭരായ കുറെ മനുഷ്യർ ഇവിടെ മഹത്തായ സൃഷ്ടികൾ സമ്മാനിച്ചതുകൊണ്ടാണ് സിനിമയ്ക്ക് ഇവിടെ മൂല്യം ഉണ്ടായത് കാണാൻ ആളുണ്ടായത്. അത് ഇല്ലാതാക്കരുത്...

മികച്ച കലാ രൂപങ്ങൾ ആയ ആമേനും ഈ മൗ യും ഒക്കെ എടുത്ത താങ്കളെ പോലുള്ള കഴിവുള്ളവർ സ്വന്തമായി എന്തോ സംഭവമാണ് ഞാൻ എന്ന് വരുത്തി തീർക്കാൻ വേണ്ടി സിനിമ എടുക്കരുത് .തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ഇനി ചുരുളി ഒരു സാങ്കൽപിക ഗ്രാമം ആണെന്നും അവിടെ മനുഷ്യർ ഇങ്ങനെ ആണെന്നും പറഞ്ഞു ന്യായീകരണം നിരത്തുന്ന ഫാൻസ് ബുദ്ധി ജീവികളോട്..

മനുഷ്യന് ആദ്യം വേണ്ടത് സാമാന്യ ബോധമാണ്. കക്കൂസിൽ ഇരുന്ന് തൂറുന്നവൻ അടുക്കളയിൽ വന്നിരുന്നു തൂറിയാൽ എന്ത് പറയും..പെങ്ങളെ കെട്ടുന്നവൻ നാളെ അമ്മയുടെ കൂടെ കയറി കിടന്നാൽ എന്ത് പറയും. അതുകൊണ്ട് മനുഷ്യൻ ആണ് വികാരം ഉള്ളവരാണ്..നിങ്ങൾ തെറി പറയില്ലെ.. എന്ന ന്യായ വാദങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല.

എവിടെ എങ്ങനെ പെരുമാറണം എന്ന സാമാന്യ ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. ഇത്തരം സിനിമകൾക്ക് പ്രോത്സാഹനം നൽകിയാൽ വളർന്ന് വരുന്ന തലമുറയുടെ നാവിൽ വിഷം ഒഴിച്ചു കൊടുക്കുന്നതായെ എനിക്ക് കാണാൻ പറ്റു. പിന്നെ ഇതൊക്കെ എഴുതിയതുകൊണ്ട് നി ആരാ. നിന്റെ കോപ്പിലെ പടം ഒന്നിറങ്ങട്ടെ..

ആദ്യം പോയി സിനിമ എന്തെന്ന് പഠിച്ചിട്ട് LJP യെ വിമര്ശിക്കു എന്നൊക്കെ പറയാൻ ആഗ്രഹിക്കുന്നവർ അറിയാൻ..എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല. ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ തന്റെ കഴിവുകൾ ഇത്തരത്തിൽ അല്ല ഉപയോഗിക്കേണ്ടത് എന്ന എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു.

അധികമായാൽ അമൃതും വിഷം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP