Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുപറിച്ചു? തിരൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇവയെന്ന് വീഡിയോ ചിത്രീകരിച്ച ആംബുലൻസ് ജീവനക്കാരൻ അബ്ദുൽ ജലീൽ; താൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം എന്നും ആരോപണം

പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുപറിച്ചു? തിരൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇവയെന്ന് വീഡിയോ ചിത്രീകരിച്ച ആംബുലൻസ് ജീവനക്കാരൻ അബ്ദുൽ ജലീൽ; താൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം എന്നും ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂരിൽ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചു പറിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് പരാതി. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആണ് തെരുവ് നായ കടിച്ചു പറിക്കുന്ന വീഡിയോ ദൃശ്യം നാട്ടുകാരനും വർഷങ്ങളായി ആംബുലൻസ് ജീവനക്കാരനായ അബ്ദുൽ ജലീൽ പകർത്തിയത്.

പോസ്റ്റ് മോർട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് പ്ലാസ്റ്റിക് കവറിൽ വെച്ചതാണ് തെരുവ് നായ്ക്കൾ കടിച്ചു പറച്ചതെന്നാണ് പരാതി. മുങ്ങിമരിക്കുന്ന മൃതദേഹങ്ങളും മറ്റും പോസ്റ്റ്മോർട്ടം ചെയ്തുകഴിഞ്ഞാൽ വെള്ളം കുടിച്ച് ശരീരം വീർത്തതിനാൽ പലഭാഗങ്ങളും തുന്നികെട്ടാൻ പ്രായാസമുള്ളതിനാൽ ചിലർ ഒഴിവാക്കികളയുന്ന രീതിയുണ്ടെന്നും ഇത് തനിക്കാറിയാമെന്നും ജലീൽ പറഞ്ഞു. ഈ മൃതദേഹം അന്നേ ദിവസം താൻ ആശുപത്രിയിലെത്തിച്ചതാണെന്നും ജലീൽ പറഞ്ഞു. പുഴയിലും കുളത്തിലും മുങ്ങി മരിച്ച നിരവധി മൃതദേഹങ്ങൾ മോർച്ചറികളിലേക്കും തിരിച്ചു ഇവരുടെ വീടുകളിലേക്കും താൻ എത്തിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

ജലീലിന് പുറമെ മറ്റു ചില നാട്ടുകാരും ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ജീവനക്കാരുടെ വീഴ്ച മൂടിവെക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. രാത്രി 12 മണിയോടെ താൻ ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോഴാണ് നായകൾ കടിച്ചു വലിക്കുന്നതു കണ്ടതെന്ന് തിരൂരുകാരനും ആംബുലൻസ് സേവനം നടത്തുന്ന അബ്ദുൽ ജലീൽ പറഞ്ഞു. ഇതോടെയാണ് നേരിട്ടുപോയി നോക്കിയത്. അപ്പോൾ അതിൽ ശരീരത്തിലെ കുടൽഭാഗങ്ങൾ വരെയുണ്ടെന്നും അബ്ദുൽ ജലീൽ പറഞ്ഞു.

പ്ലസ്റ്റിക് കവറിൽനിന്നും എന്തോ കയറുപോലെ വലിക്കുന്നതാണ് ആദ്യം കണ്ടതെന്നും ഇതോടെ താൻ അടുത്തപോയി നോക്കുകയായിരുന്നുവെന്നും ജലീൽ പറഞ്ഞു. ഈ നായകളെ താൻ സ്ഥിരം കാണാറുള്ളതിനാൽ അവ ഓടിപ്പോയില്ല. തുടർന്നു താൻ അന്നേ ദിവസം കൊണ്ടുവന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നും ജലീൽ ആരോപിച്ചു.

പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹത്തിന്റെ ശരീരഭാഗങ്ങൾ തന്നെയാണിതെന്നും താൻ വർഷങ്ങളായി ഇത്തരത്തിലുള്ള മൃതദേഹങ്ങൾ കാണാറുണ്ടെന്നും ഇത് ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണെന്നും ജലീൽ പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വശദീകരിച്ചു. പോസ്റ്റുമോർട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോൾ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങൾ നശിപ്പിക്കാൻ പ്ലാസ്റ്റിക് കവറിൽ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി എം ഒയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP