Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷക നിയമങ്ങൾ പിൻവലിച്ചു; ഗുരുനാനാക് ജയന്തി ദിനത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ചിലർക്ക് ബുദ്ധിമുട്ടായതു കൊണ്ടാണ് കർഷക സഹായ നിയമങ്ങൾ പിൻവലിക്കുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദിയുടെ പ്രഖ്യാപനം; കേന്ദ്രം പിൻവലിക്കുന്നത് വിവാദമായ ആ മൂന്ന് നിയമങ്ങൾ

കർഷക നിയമങ്ങൾ പിൻവലിച്ചു; ഗുരുനാനാക് ജയന്തി ദിനത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ചിലർക്ക് ബുദ്ധിമുട്ടായതു കൊണ്ടാണ് കർഷക സഹായ നിയമങ്ങൾ പിൻവലിക്കുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദിയുടെ പ്രഖ്യാപനം; കേന്ദ്രം പിൻവലിക്കുന്നത് വിവാദമായ ആ മൂന്ന് നിയമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ചിലർക്ക് ബുദ്ധിമുട്ടുണ്ടായതു കൊണ്ടാണ് കർഷകർക്ക് ഏറെ സഹായകമായ നിയമങ്ങൾ പിൻലവിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രഖ്യാപനം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കർഷക നിയമങ്ങൾ പിൻവലിക്കുന്നു.

പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ നടപടി ഉണ്ടാകും. കർഷകരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഒരു ലക്ഷം കോടി രൂപ വിള നാശത്തിന് അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക് കിട്ടുന്നു. പ്രാദേശിക ചന്തകൾ ശാക്തീകരിച്ചു. കർത്താപ്പൂർ ഇടനാഴി തുറന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില കിട്ടുന്നു. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂട്ടിയും സർക്കാർ കർഷകർക്കൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. രാജ്യത്തെ കർഷകരുടെ വേദന താൻ മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രയത്‌നം നേരിൽ കണ്ട ആളാണ് താൻ. തലമുറ കഴിയുന്തോറും കർഷകരുടെ ഭൂവിസ്തൃതി കുറഞ്ഞുവരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്തു. നിയമം കർഷകരെ സഹായിക്കാൻ ആണ് ചെറുകിട കർഷകരെ ശക്തമാക്കാനാണ് കാർഷിക നിയമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്ത ശേഷമാണ് നിയമങ്ങൾ കൊണ്ടു വന്നത്. പുതിയ നിയമങ്ങളിൽ ചില കർഷകർ അസ്വസ്ഥരാണ്. നിയമങ്ങൾ കൊണ്ടു വന്നത് ആത്മാർത്ഥതയോടെ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർഷക സമരത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കിയെന്നതാണ് വസ്തുത. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിമയങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിമയങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP