Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവാവധി ആവശ്യപ്പെട്ട് പ്രസിഡണ്ടിന് കത്തെഴുതി; രാഷ്ട്രീയ കാര്യങ്ങളിലും സജീവമായ ഇടപെടൽ; ഇപ്പോഴിതാ തെരുവോര കച്ചവടക്കാർക്ക് മുൻപിൽ നൃത്തം ചവിട്ടിയും പ്രകടനം; കൊട്ടാരത്തിൽ നിന്നും രാജകുമാരി ഇറങ്ങിയത് ജനങ്ങൾക്ക് ഇടയിലേക്ക്; മേഗൻ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ

പ്രസവാവധി ആവശ്യപ്പെട്ട് പ്രസിഡണ്ടിന് കത്തെഴുതി; രാഷ്ട്രീയ കാര്യങ്ങളിലും സജീവമായ ഇടപെടൽ; ഇപ്പോഴിതാ തെരുവോര കച്ചവടക്കാർക്ക് മുൻപിൽ നൃത്തം ചവിട്ടിയും പ്രകടനം; കൊട്ടാരത്തിൽ നിന്നും രാജകുമാരി ഇറങ്ങിയത് ജനങ്ങൾക്ക് ഇടയിലേക്ക്; മേഗൻ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോസ് ഏയ്ഞ്ചലസിലെ ഒരു കൂട്ടം തെരുവോര കച്ചവടക്കാർ ശരിക്കും അദ്ഭുതം കൂറിയ ദിനമായിരുന്നു. പ്രശസ്ത നടി, ബ്രിട്ടീഷ് രാജകുമാരന്റെ പത്നി, അവർക്ക് മുൻപിലെത്തി നൃത്തം ചവിട്ടുന്നു. കുട്ടിപ്പാട്ടുകളുടേ താളത്തിൽ നൃത്തം ചവിട്ടിയെത്തിയ മേഗനോടൊപ്പം അടുത്ത സുഹൃത്തും ടി വി അവതാരികയുമായ എലൻ ഡി ജെനെറസും ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എലെൻ ഷോയുടെ അവസാന ഭാഗത്താണ് മേഗൻ സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങി ഇത്തരത്തിലൊരു പ്രാങ്ക് വീഡിയോ സൃഷ്ടിച്ചത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ലേബലിൽനിന്നും പുറത്തുകടക്കുവാനുള്ള ശ്രമമായിരുന്നു ഷോയിൽ ഉടനീളം പ്രകടമായിരുന്നത്. കാലിഫോർണീയയിലെ ആഡംബര വസതിയിൽ ഹാരിക്കും രണ്ട് കുട്ടികൾക്കുമൊപ്പമുള്ള അവരുടെ മനോഹരമായ കുടുംബജീവിതത്തിലെ അതിമനോഹരങ്ങളായ ഷോട്ടുകൾ ഷോയിൽ കാണിച്ചിരുന്നു. അതിനുപുറമേ നേരത്തേ മേഗൻ ആവശ്യപ്പെട്ടിരുന്ന പ്രസവാവധി നൽകുന്ന കാര്യം സർക്കാർ തള്ളിക്കളഞ്ഞെങ്കിലും, ആ ആവശ്യവുമായി താൻ ഇനിയും മുന്നോട്ട് പോകും എന്നുതന്നെ അവർ വ്യക്തമാക്കി.

എന്നാൽ, ഷോയുടെ ഭാഗമായി തെരുവിൽ നടന്ന പ്രകടനം എലന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ചതായിരുന്നു. ചെവികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച് ചെറിയ സ്പീക്കറിലൂടെ എലൻ നൽകുന്ന നിർദ്ദേശത്തിനനുസരിച്ച് മേഗൻ അഭിനയിക്കുകയായിരുന്നു. തെരുവിലെ പരിപാടി തുടങ്ങുന്നതിനു മുൻപായി പരിപാടിയുടെ നിർമ്മാതാക്കളിൽ ഒരാൾ ഈ തെരുവോര കച്ചവടക്കാരെ സമീപിച്ചിരുന്നു. ബ്രിട്ടീഷ രാജകുമാരി സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അവരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നു എന്നും അവർ കച്ചവടക്കാരെ അറിയിച്ചു. നിങ്ങൾ ഒരു സാധാരണ ഉപഭോക്താവിനോട് പെരുമാറുന്നത് പോലെ മാത്രമെ രാജകുമാരിയോടും പെരുമാറാൻ പാടുള്ളു എന്നും പ്രത്യേക പരിഗണനകൾ ലഭിക്കുന്നത് രാജകുമാരിക്ക് ഇഷ്ടമല്ലെന്നും അവർ കച്ചവടക്കാരോട് പറഞ്ഞു.

പിന്നീട് മേഗൻ ഒരു കച്ചവ്വടക്കാരനെ സമീപിച്ചു. പിന്നീടായിരുന്നു പാട്ടും നൃത്തവും ചില തമാശ പ്രകടനങ്ങളുമൊക്കെ. ഒരോ കടകളും സന്ദർശിച്ച് അവിടെയുള്ള സാധനങ്ങൾ പരിശോധിക്കുകയും കച്ചവടക്കാരുമായി തമാശകൾ പങ്കുവയ്ക്കുകയും ഒക്കെ ചെയ്ത് മേഗൻ ഏറെ സമയം അവിടെ ചെലവഴിച്ചു. നേരത്തേ പ്രസവാവധിയുടെ കാര്യത്തിൽ സെനെറ്റർമാരുടെ സ്വകാര്യ ഫോണുകളിൽ വിളിച്ച് മേഗൻ ലോബിയിങ് ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ആയ ജേസൺ സ്മിത്ത് മിസോറി മേഗന്റെ ഡച്ചസ് ഓഫ് സസ്സെക്സ് എന്ന പദവി എടുത്തുകളയണം എന്നുപോലും പറയുകയുണ്ടായി. അത് ഉപയോഗിച്ച് അവർ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും ആരോപണമുയർന്നിരുന്നു.

ഈ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടു കൂടി വേണം മേഗന്റെ തെരുവിലെ പ്രകടനം വിലയിരുത്താൻ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കൊട്ടാരകെട്ടിനകത്തെ സപ്രമഞ്ച കട്ടിലിൽ നിന്നും തെരുവിലെ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിയ രാജകുമാരി മാത്രമല്ല, സാധാരണക്കാർക്കൊപ്പം പാട്ടും നൃത്തവും തമാശകളുമായി അവരിലൊരാളായി മാറുന്ന ഒരു രാഷ്ട്രീയ നേതാവും കൂടിയാണ് താൻ എന്ന് തെളിയിക്കലായിരിക്കാം മേഗന്റെ ഉദ്ദേശ്യം. ഏതായാലും രാഷ്ട്രീയത്തിലെ താത്പര്യം അവർ ഒരിക്കലും മറച്ചുവെച്ചിരുന്നില്ല എന്നതും ഒരു വസ്തുതയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP