Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം

ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം

സ്വന്തം ലേഖകൻ

മ്മൂട്ടിയെ പോലെ തന്നെ വാഹന പ്രേമിയാണ് മകൻ ദുൽഖർ. ദുൽഖർ ഒരു വാഹന പ്രേമി മാത്രമല്ല, കാർ റേസറും നല്ല ഒരു അഭ്യാസിയും കൂടിയാണ്. ദുൽഖറിന്റെ കാർ പ്രേമെ തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ വൈറലാവുകയാണ്.

കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ കാർ സ്റ്റണ്ട് ചെയ്യുന്ന വിഡിയോയാണ് ഡിക്യുവിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലുലു ഗ്രാൻഡ് ഹയാത്തിലെ വിശാലമായ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ദുൽഖർ കാറിൽ സ്റ്റണ്ട് ചെയ്തിരിക്കുന്നത്. കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോഡ് മസ്താങ്ങിലാണ് താരത്തിന്റെ അഭ്യാസ പ്രകടനം. താരത്തിനൊപ്പം സുഹൃത്തുക്കളും വിഡിയോയിലുണ്ട്.

ഫോഡിന്റെ മസിൽകാറാണ് മസ്താങ്. ഫോഡ് ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡലായ മസ്താങ് ജി ടിയിലാണ് ദുൽഖറിന്റെ അഭ്യാസം. അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 435 ബി എച്ച് പി വരെ കരുത്തും 542 എൻ എം വരെ ടോർക്കുമാണു ഈ എൻജിൻ സൃഷ്ടിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP