Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവരാവകാശ അപേക്ഷകളിൽ കൃത്യമായ മറുപടി വേഗത്തിൽ നൽകണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:വിവരാവകാശ അപേക്ഷകളിൽ കൃത്യമായ മറുപടി വേഗത്തിൽ നൽകണം എന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്ത പറഞ്ഞു . സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിലെ റവന്യൂ, പഞ്ചായത്ത് ഓഫീസുകളിലെ വിവരാവകാശ ഓഫീസർമാർക്കായി വിവരാവകാശ നിയമത്തെ സംബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ക്രമത്തിൽ പൗരന്മാർക്ക് വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥർ മാനിക്കണം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ വേഗത്തിൽ മറുപടി നൽകാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 ഏകദിന ശിൽപശാലയിൽ വിവരാവകാശ കമ്മീഷണർ എസ്. സോമനാഥൻ പിള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിവരാവകാശം നിയമം പൗരന് നൽകിയിട്ടുള്ള അവകാശമാണ്. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ നിയമപ്രകാരം അനുവദിച്ചിരിക്കുന്നത് പരമാവധി 30 ദിവസത്തെ സമയമാണ്. അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്ന് തന്നെ അപേക്ഷകന് വിവരം കൈമാറണം. പകർപ്പ് ആവശ്യപ്പെട്ടയാൾക്ക് 30 ദിവസത്തിനകം പകർപ്പും നൽകണം. പകർപ്പ് ലഭിക്കാൻ നിശ്ചിത തുക എവിടെ അടയ്ക്കണമെന്ന് കാണിച്ച് 30-ാം ദിവസം കത്തയച്ചാൽ പോരായെന്നും അദ്ദേഹം പറഞ്ഞു.

 ചോദ്യരൂപത്തിലുള്ള വിവരാവകാശ അപേക്ഷകളിലും വിവരങ്ങൾ ലഭ്യമാണെങ്കിൽ നൽകണം. വിവരം നിഷേധിക്കുമ്പോൾ ഏത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയിൽ വ്യക്തമാക്കണം. നൽകുന്ന രേഖകൾ അപേക്ഷകൻ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പേജും സാക്ഷ്യപ്പെടുത്തി നൽകണം. അപേക്ഷകർ പകർപ്പുകൾ ലഭിക്കുന്നതിനായി ട്രഷറിയിൽ അടയ്ക്കുന്ന തുക ബന്ധപ്പെട്ട ഓഫീസുകളിൽ കൃത്യമായി ലഭിക്കുന്നതിന് വേണ്ട നിർദ്ദേശം സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ടൗൺ ഹാളിൽ നടന്ന ശിൽപശാലയിൽ വിവരാവകാശ കമ്മീഷണർമാരായ ഡോ. കെ എൽ വിവേകാനന്ദൻ , കെ.വി. സുധാകരൻ , അഡ്വ എച്ച്. രാജീവൻ , കമ്മീഷൻ സെക്രട്ടറി വി.ടി ബീന, എ ഡി എം എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ സംശങ്ങൾക്ക് മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണർമാരും മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP