Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ശബരിമല കർമ്മസമിതിയുടെ ഹർജി

ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ശബരിമല കർമ്മസമിതിയുടെ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശർക്കര ശബരിമലയിലെ ഗോഡൗണിൽ നിന്ന് തിരിച്ചെടുത്തപ്പോഴാണ് ചാക്കിൽ ഹലാലെന്ന് ഇംഗ്‌ളീഷിൽ എഴുതിയിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് ശർക്കരപ്പൊടിക്ക് കരാർ നൽകിയത്. അതിന്റെ കാലാവധി തീരുകയും ചെയ്തു.

'ഹലാൽ ശർക്കര' ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹരജിയിൽ പറയുന്നത്. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ശബരിമലയിൽ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി.

ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്.

ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണം. ഗുരുതരമായ ഈ കുറ്റകൃത്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആ ശർക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യണമെന്നും ശശികല ഫേസ്‌ബുക്കിൽ കുറിച്ചു.

 ദേവസ്വം ബോർഡ് പറയുന്നത്

അതേസമയം, ഹലാൽ എന്നു പേരുള്ള ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാഷ്ട്രയിലെ വർധമാൻ ഗ്രൂപ്പാണ് ശർക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി കഴിഞ്ഞു. ഇപ്പോൾ എസ്‌പി ഷുഗർ എന്ന കമ്പനിയാണ് ശർക്കരപ്പൊടി ഇറക്കുന്നത്. അതിൽ ഏതെങ്കിലും കമ്പനിയുടെ പേരില്ല. ഓരോ ശബരിമല തീർത്ഥാടനം തുടങ്ങുമ്പോഴും അട്ടിമറി ശ്രമവുമായി ചിലർ രംഗത്തുവരും. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദം. നേരത്തെ അരവണയിൽ എലിവാല് കണ്ടെന്നായിരുന്നു പ്രചാരണം. ഗൂഢാലോചന നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP