Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിക്കുന്നു; പൂർണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡൽഹിയിൽ എത്ര പടക്കം? ഡൽഹി മലിനീകരണത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിക്കുന്നു; പൂർണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡൽഹിയിൽ എത്ര പടക്കം? ഡൽഹി മലിനീകരണത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി വായു മലിനീകരണത്തിന്റെ പേരിൽ കർഷകരെ വിമർശിക്കുന്ന നടപടിയെ വിമർശിച്ചു സുപ്രീംകോടതി. ഇക്കാര്യത്തിൽ കർഷകരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മലീനികരണ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്നാണ് ചിലർ കർഷകരെ വിമർശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പൂർണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡൽഹിയിൽ എത്ര പടക്കം പൊട്ടിയെന്ന് ജസ്റ്റിസ് ചോദിച്ചു.

മലിനീകരണത്തിന് പ്രധാന കാരണം കർഷകർ വൈക്കോൽ കത്തിക്കുന്നതല്ലെന്ന് താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് ചർച്ച നടക്കുകയാണെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് ഡൽഹിയിലെ മലിനീകരണത്തിന് പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ചു. ഡൽഹിയിലെ മലിനീകരണത്തിൽ 30 മുതൽ 40 ശതമാനം വരെ കാരണം അയൽ സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോൽ കത്തിക്കുന്നതാണെന്നും കോടതിയിൽ വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ രാഷ്ട്രീയം വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കർഷകർ വർഷങ്ങളായി വൈക്കോൽ കത്തിക്കുന്നുണ്ട്. അത് മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അത് തടയാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് പകരം അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കർഷകർക്ക് കച്ചി കത്തിക്കേണ്ടി വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. വയൽ അവശിഷ്ടങ്ങൾ നശിപ്പിക്കാൻ എന്തുകൊണ്ട് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു.

വൈക്കോൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനത്തിലേക്ക് നീങ്ങുക, വൈക്കോൽ നീക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ ഒരുക്കുക എന്നീ നിർദേശങ്ങൾ ഡൽഹി സർക്കാർ കോടതിയിൽ മുന്നോട്ടുവെച്ചു. വിഷയത്തിൽ എന്തൊക്കെ നടപടികളാണ് പഞ്ചാബ്, ഹരിയാന, യുപി സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേന്ദ്രസർക്കാരിന്റെ അഭിപ്രായവും കോടതി തേടി. യന്ത്ര സാമഗ്രികൾ ഒരുക്കുന്നതിന് കർഷകർക്ക് സാമ്പത്തിക ഭദ്രതയുണ്ടാകില്ല. അതുകൂടി ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വാഹനങ്ങളാണ് വായു മലിനീകരണത്തിന് പ്രധാന കാരണമെന്ന് നിങ്ങൾ പറയുന്നു, എന്നാൽ ഡൽഹി റോഡുകളിൽ ഗ്യാസ് ഗസ്ലറുകളും ഹൈ-ഫൈ കാറുകളും ഓടുന്നു. ഇത് നിർത്താൻ ആരാണ് അവരെ പ്രേരിപ്പിക്കുക. കോടതി ചോദിച്ചു. മലിനീകരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന ചർച്ചകളെയും കോടതി വിമർശിച്ചു. ചാനലുകളിൽ നടക്കുന്ന ചർച്ചകൾ കൂടുതൽ മലിനീകരണം ഉണ്ടാകുന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP