Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി; കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു

മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി; കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക് ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച് കരിക്ക് ഉടച്ചതോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു.

മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP