Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റോയ് ജെ വയലാട്ട് പൊലീസിന് മുന്നിലെത്തിയത് നമ്പർ 18 ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആറുമായി; ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ കൂടി ഹാജരാക്കണമെന്ന് നിർദേശിച്ചു പൊലീസ്; ഡി ജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടായോ എന്നറിയാൻ ദൃശ്യങ്ങൾ നിർണായകം; മോഡലുകളുടെ മരണത്തിലെ ദുരൂഹത നീങ്ങുമോ?

റോയ് ജെ വയലാട്ട് പൊലീസിന് മുന്നിലെത്തിയത് നമ്പർ 18 ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആറുമായി; ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ കൂടി ഹാജരാക്കണമെന്ന് നിർദേശിച്ചു പൊലീസ്; ഡി ജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടായോ എന്നറിയാൻ ദൃശ്യങ്ങൾ നിർണായകം; മോഡലുകളുടെ മരണത്തിലെ ദുരൂഹത നീങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഹോട്ടലിലെ ഡി.വി.ആർ പൊലീസിന് കൈമാറി. കേസിലെ ദുരൂഹത നീക്കാൻ ഈ സിസി ടിവി ദൃശ്യങ്ങൾ നിർണായകമാണ്. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ 'നമ്പർ 18' ഹോട്ടലുടമ റോയി വയലാട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആർ. പൊലീസിന് കൈമാറിയത്. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ. കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതും ഹാജരാക്കാൻ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ ഹാജരാക്കാമെന്നാണ് റോയി പൊലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം മുൻ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദ്ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ എനതെങ്കിലും തർക്കം നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതാണോ പിന്തുടരുന്നതിലേക്ക് നയിച്ചത് എന്നാണ് പരിശോധിക്കേണ്ടത്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.

മദ്യരാജാവായ സിസി വിൽഫ്രണ്ടിന്റെ മരുമകനാണ് റോയി. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു റോയിയുടെ ഹോട്ടൽ. ഉന്ന പൊലീസുകാരെല്ലാം ഇവിടെ അതിഥികളായി എത്തുമായിരുന്നു. ഐഎഎസ് ഐപിഎസ് ബന്ധുബലവും ഉണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് റോയിയെ ചോദ്യം ചെയ്യാൻ വൈകി. ഏറെ ദുരൂഹമായ അപകടത്തിൽ ഇപ്പോഴും കൊലപാതക സാധ്യതകൾ ഉണ്ട്. എന്നാൽ ഇതൊന്നും അന്വേഷിക്കാൻ പൊലീസ് ഇപ്പോഴും താൽപ്പര്യം കാട്ടുന്നില്ല. സാധാരണ അപകടമാക്കാനാണ് നീക്കം.

ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ഉടമ നിർദ്ദേശം നൽകിയെന്നു ജീവനക്കാർ മൊഴി നൽകിയതിനെ തുടർന്നാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ റോയിക്ക് നോട്ടിസ് നൽകിയത്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളടങ്ങിയ റെക്കോർഡർ ഇന്നു കൈമാറാനും പൊലീസ് നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ, തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. താൻ ഓടിച്ച വാഹനത്തെ ഒരു ഔഡി കാർ പിന്തുടർന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു. ഇടപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ എന്നു പൊലീസ് കണ്ടെത്തി.

കേസിൽ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്റ്റേഷനിൽ നിന്നു 50 മീറ്റർ മാത്രമാണു നമ്പർ 18 ഹോട്ടലിലേക്കുള്ള ദൂരം. സംഭവം നടന്ന് 9 ദിവസത്തിനു ശേഷം മാത്രം റെയ്ഡിന് എത്തിയതും ആക്ഷേപകാരണമായി. മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന 'വിഐപി'യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിലാണ്.

അപകടം നടന്ന നവംബർ ഒന്നിനു രാത്രി അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് 'വിഐപി'. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. ഇക്കാര്യത്തിലും റോയിയിൽ നിന്നും മൊഴി എടുക്കും. ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP