Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗംഗാനദി ശുദ്ധീകരിക്കാൻ ബ്രിട്ടന് പങ്കെന്ത്? കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നടന്നത് ഗംഗ കണക്ട് സമ്മിറ്റ്; ഇന്ത്യൻ നദീ സംരക്ഷണം യു കെയിലും ചർച്ചയാകുമ്പോൾ

ഗംഗാനദി ശുദ്ധീകരിക്കാൻ ബ്രിട്ടന് പങ്കെന്ത്? കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നടന്നത് ഗംഗ കണക്ട് സമ്മിറ്റ്; ഇന്ത്യൻ നദീ സംരക്ഷണം യു കെയിലും ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോടിക്കണക്കിന് ഇന്ത്യാക്കാർ പരമപവിത്രമായി കണക്കാക്കുന്ന ഒന്നാണ് ഗംഗാനദി. കേവലം ഈ നദിയിലെ ഒരു സ്നാനം കൊണ്ടുതന്നെ ഒരു ജീവിതകാലം മുഴുവൻ ചെയ്ത പാപങ്ങൾ തീർന്നുകിട്ടുമെന്നാണ് വിശ്വാസം. എന്നാൽ, പുണ്യനദിയായ ഗംഗയുടെ അവസ്ഥ വളരെ പരിതാപകരമാണ്. അത് മനസ്സിലാക്കി ഗംഗാ ശുദ്ധീകരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ കൈക്കൊണ്ടിട്ടുമുണ്ട്. ഗംഗാ ശുദ്ധീകരണം ഇപ്പോൾ ബ്രിട്ടനിലും ചർച്ചയാവുകയാണ്.

കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നടന്ന ഗംഗ കണക്ട് പ്രദർശനം ഇന്നലെ വെയിൽസ് ഫസ്റ്റ് മിനിസ്റ്ററും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ, സി-ഗംഗ, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവർ ചേർന്ന് സംയുക്തമായിട്ടായിരുന്നു ഈ പ്രദർശനം സംഘടിപ്പിച്ചത്. ഒരു നദിയുടെ വ്യത്യസ്ത ഭാവങ്ങളും തലങ്ങളും കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ് ഈ പ്രദർശനം.

ഗംഗാനദി അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിമേഖലയെ കുറിച്ച് ആഴത്തിലും വ്യാപ്തിയിലുമുള്ള അറിവ് നൽകുന്നതാണ് ഈ പ്രദർശനം എന്ന് സംഘാടകരിൽ ഒരാളായ എൻ എം സി ജി പറയുന്നു. നദീ ശുദ്ധീകരണത്തിനായി കൈക്കൊണ്ടിട്ടുള്ള വിവിധ പദ്ധതികളുടെ പുരോഗതി, നിലവിലെ സ്ഥിതി, അതുപോലെ പദ്ധതികൾ പൂർത്തിയാകാൻ എടുക്കുന്ന സമയം എന്നിവയെല്ലാം ഇവിടെ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ആത്മീയ താത്വിക ലോകത്ത് ഗംഗാ നാദിക്കുള്ള പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ പ്രദർശനം.

ഗംഗാനദിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭാഗഭാക്കുവാൻ താത്പര്യമുള്ളവരെ കണ്ടെത്തുക എന്നതുകൂടി ഈ പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. നദീതടം പുനരുദ്ധരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് രാജ്യങ്ങളുടെ അതിർത്തികൾക്ക് വിലയില്ലെന്നും ലോകത്ത് എവിടെ പ്രകൃതി നശിപ്പിക്കപ്പെട്ടലും അത് ലോകത്തെ മുഴുവൻബാധിക്കുമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വെയ്ൽസ് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു.

അന്താരാഷ്ട്ര കൂട്ടായ്മകൾ തന്നെ പ്രകൃതി സംരക്ഷണത്തിനായി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ ജീവിതത്തിൽ ഗംഗയ്ക്കുള്ള പ്രാധാന്യം എടുത്തുകാണീക്കുന്നതായിരുന്നു ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസംഗം. ഇന്ത്യൻ സർക്കാർ ഗംഗയെ ശുദ്ധീകരിക്കുന്ന കാര്യത്തിന് അതീവ് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അതിനായി രൂപീകരിച്ച നമാമി ഗംഗ എന്ന പദ്ധതിയെ കുറിച്ചും അവർ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP