Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബോബനും മോളിയും; എല്ലാവർക്കും അച്ഛൻ ഹീറോ ആയിരിക്കും; അമ്മ സൂപ്പർഹീറോയും'; മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

'ബോബനും മോളിയും; എല്ലാവർക്കും അച്ഛൻ ഹീറോ ആയിരിക്കും; അമ്മ സൂപ്പർഹീറോയും'; മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

ന്യൂസ് ഡെസ്‌ക്‌

ആലപ്പുഴ: മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് അച്ഛൻ ബോബൻ കുഞ്ചാക്കോ, അമ്മ മോളി എന്നിവർക്ക് ആശംസകൾ നേർന്നത്.

ബോബനും മോളിയും. എല്ലാവർക്കും അച്ഛൻ ഹീറോ ആയിരിക്കും. അമ്മ സൂപ്പർഹീറോയും. കുടുംബം, സുഹൃത്തുക്കൾ, സിനിമകൾ, ജീവിതം എന്നിവയെക്കുറിച്ച് എല്ലാം എന്നെ പഠിപ്പിച്ച ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ. മിസ്റ്റർ ബോബൻ, നിങ്ങളെ ഇവിടെ മിസ്സ് ചെയ്യുന്നു, പക്ഷേ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കാണുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, ഉമ്മ എന്നുമാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

 

      View this post on Instagram

A post shared by Kunchacko Boban (@kunchacks)

അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ചിത്രത്തിലൂടെ തന്നെയാണ് കുഞ്ചാക്കോ ബോബൻ ആദ്യമായി വെള്ളിത്തിരിയിലെത്തിയത്. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ.

ഒറ്റ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ് എന്നീ ബാനറുകളിൽ ആണ് ഒറ്റ് നിർമ്മിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനവേളയിൽത്തന്നെ ഒറ്റ് ചർച്ചയായിരുന്നു. ഭരതന്റെ സംവിധാനത്തിൽ 1996ൽ പ്രദർശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുൻപ് മലയാളത്തിൽ അഭിനയിച്ചത്.

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹണം വിജയ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം റോണക്‌സ് സേവ്യർ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP