Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ.റോബർട്ട് കാലിഫ് എഫ്.ഡി.എ തലവനായി ബൈഡൻ നോമിനേറ്റ് ചെയ്തു

ഡോ.റോബർട്ട് കാലിഫ് എഫ്.ഡി.എ തലവനായി ബൈഡൻ നോമിനേറ്റ് ചെയ്തു

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി : യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ തലവനായി ഡോ.റോബർട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .

നവംബർ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് .

ബൈഡൻ അധികാരത്തിൽ വന്നതിന് ശേഷം എഫ്.ഡി.എക്ക് ആദ്യമായാണ് പുതിയൊരു തലവനെ ലഭിക്കുന്നത്. ഇത് വരെ ഡോ.ജാനറ്റ് വുഡ്‌കോക്ക് ആയിരുന്നു എഫ്.ഡി.എ ആക്റ്റിങ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നത് . ഡോ.ജാനറ്റ് സ്തുത്യർഹ സേവനം അർപ്പിച്ചുവെങ്കിലും ഒപ്പിയോഡ് കൈകാര്യം ചെയ്തതിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു .

ഡ്യുക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ കാർഡിയോളജിസ്റ്റായി പ്രവർത്തിച്ചു വന്നിരുന്ന ഡോ.കാലിഫ് ഗൂഗിൾ പാരന്റ് ആൽഫബറ്റസ് ലൈഫ് സയൻസ് ഓർഗനൈസേഷന്റെ സീനിയർ അഡൈ്വസർ കൂടിയാണ് . ഒബാമ ഭരണത്തിൽ എഫ്.ഡി.എ കമ്മീഷണറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

നവംബർ 15 ന് ശേഷം ഡോ.ജാനറ്റിന് ആക്ടിങ് സ്ഥാനത്ത് തുടരുന്നതിന് നിയമതടസ്സമുള്ളതിനാലാണ് ഡോ.കാലിഫിനെ നോമിനേറ്റ് ചെയ്തിരിക്കുന്നതെന്നും , യു.എസ് സെനറ്റിൽ ഇരു പാർട്ടികളൂം ഇദ്ദേഹത്തെ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബൈഡൻ പറഞ്ഞു . പാൻഡമിക്കിന്റെ ഭീതി പൂർണ്ണമായും വിട്ടു മാറിയിട്ടില്ലാത്ത സ്ഥിതിക്ക് എഫ്.ഡി.എക്ക് പൂർണ്ണസമയ ചീഫ് ആവശ്യമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP