Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ

റാം ഭാവം എന്നാൽ ഉപചയ ഭാവം ആയതിനാൽ, സൂര്യൻ ആറാം ഭാവത്തിൽ നീചം അല്ലാത്ത അവസ്ഥയിൽ നിൽക്കുന്നത് വളരെ നല്ലതായി കരുതുന്നു. ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ സമൂഹത്തിൽ താഴെക്കിടയിൽ ഉള്ള വ്യക്തികളുമായി കൂടുതൽ സംവാദം ഉണ്ടാകും എന്നാണ്. ആറാം ഭാവം ശത്രുക്കളെ സൂചിപ്പിക്കുന്നതിനാൽ, ധാരാളം ശത്രുക്കൾ ഉണ്ടാകും എങ്കിലും, അവർക്ക് മേൽ ഉള്ള വിജയവും സൂചിപ്പിക്കുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും, അതിനു വേണ്ടി വളരെ അധികം കടമ്പകൾ കടക്കേണ്ടി വരും എന്നാണു. സൂര്യൻ പിതാവിനെ സൂചിപ്പിക്കുന്നു, ശത്രുക്കളെ സൂചിപ്പിക്കുന്ന ആറാം ഭാവത്തിൽ സൂര്യൻ നിന്നാല്, പിതാവിന് പല വിധത്തിൽ ഉള്ള വ്യാധികൾ, ബാധ്യതകൾ എന്നിവ ഉണ്ടാകും എന്നാണ്. പക്ഷെ ഈ വക വിഷയങ്ങളിൽ നാം ശുഭ ദൃഷ്ടി കൂടെ നോക്കേണ്ടതാണ്.  ഗവന്മേന്റ്റ് ജോലിക് കൂടി ഉള്ള ഒരു സാധ്യതയാണ് സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ കാണാൻ കഴിയുക.

 വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ പുതിയ തുടക്കം ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക ബാധ്യതകൾ, പ്ലാനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ചർച്ചകൾ,  റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ  നിങ്ങളുടെ വ്യക്തി ജീവിതം ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ ഒഫീഷ്യൽ ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.   ജോലിക്ക് വേണ്ടി ഉള്ള അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുന്നതാണ്. ലോണുകൾ നൽകുക, ലഭിക്കുക , മറ്റു ധന സഹായ മാര്ഗങ്ങള് എന്നിവയെ കുറിച്ചും ഉള്ള ചർച്ചകൾ ഉണ്ടാകും. പങ്കാളിത്ത ബന്ധത്തെകുറിച്ചുള്ള ആലോചനകൾ, ദൂര യാത്രകൾ, മീഡിയ മാസ്സ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.  

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ   നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും.  പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളും ഉണ്ടാകുന്നതാണ്.  നിങ്ങളുടെ ജോലി സ്ഥലത്തും പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. ചെറു പ്രോജക്റ്റുകൾ, മത്സര സ്വഭാവം ഉള്ള ജോലികൾ, സഹ പ്രവർത്തകരുമായുള്ള തർക്കം , ദഹന സംബന്ധമായ അസുഖങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ നിങ്ങളുടെ വിവാഹ ബന്ധം, മറ്റു ഒഫീഷ്യൽ ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ    നിങ്ങളുടെ ടീം ബന്ധങ്ങൾ, ലോങ്ങ് ടേം ജോലികൾ എന്നിവയുടെ പ്രാധാന്യം വർധിക്കുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ് ടേം പദ്ധതികൾ, വിദേശത്തു നിന്നുള്ള പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം  വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും ഉണ്ടാകുന്നതാണ്. ആഴ്ചയുടെ അവസാന ദിവസം നിങ്ങളുടെ ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭത്തെ കുറിച്ചുള്ള പ്ലാനുകൾ, സഹ പ്രവര്ത്കരുംയുള്ള തർക്കങ്ങൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ     നിങ്ങളുടെ ജോലി സ്ഥലത്ത് പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ, ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുത്തിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവ എല്ലാം തെന്ന ഈ ആഴ്ച പ്രതീക്ഷിക്കുക. വീട്ടിലും പുതിയ നീക്കങ്ങൾ ഉണ്ടാകും, സ്ഥലം വില്പന, വാങ്ങൽ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം, കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. വീട്ടിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും ഉണ്ടാകാം. നിങ്ങൗടെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള ആലോചനയും ഉണ്ടാകുന്നതാണ്. കലാ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. ജോലിസ്ഥലത് ഉള്ള തർക്കങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ    ഈ ആഴ്ച നിരവധി യാത്രകൾ, വിദേശത് നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക വിദേശത് നിന്നുള്ള വ്യക്തികളോടുള്ള സംവാദം , അവരുടെ സംസ്കാരവുമായി ഇഴുകി ചേരാനുള്ള അവസരങ്ങൾ, തീർത്ഥ യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങളും ഈ ആഴ്ച ലഭിക്കുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാ൦. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ    ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളിന്മേൽ ഉള്ള ചർച്ചകൾ ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാനിങ്, ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, അവ നൽകാനും ലഭിക്കാനും ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.   ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകുന്നതാണ്. ആഴ്ചയുടെ അവസാന ദിവസം ചെറു യാത്രകൾ, സഹോദരങ്ങളുമായി ഉള്ള സംവാദം. ആശയ വിനിമയ രംഗത് പ്രവർത്തിക്കുന്നവർക്ക് ഉള്ള അവസരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയു൦ പ്രതീക്ഷിക്കുക. ഈ ആഴ്ചയും റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരം, കുടുംബ യോഗങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ     നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ ഈ ആഴ്ചയും വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും ഉണ്ടാകും. സംതിക ബാധ്യതകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും അവസരം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. നിരവധി ചെറുയാത്രകൾ, സഹോദരങ്ങളുമായുള്ള സംവാദം, ഇലക്ട്രോണിക് ഉപകാരങ്ങൾ വാങ്ങാനുള്ള ശ്രമം, മീഡിയ, മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ     മാനസികവും ശാരീരിരികവും ആയ ആരോഗ്യത്തിന്മേൽ ശ്രദ്ധ ആവശ്യമാകും. ദൂര ദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ തർക്കങ്ങൾ എന്നിവയും പ്രതീക്ഷയ്‌ക്കുക. പുതിയ പ്രോജെക്ട്കട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, വളരെ സങ്കീർണമായ പ്രൊജക്ക്ടുകളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. നിങ്ങൾ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ചെലവുകൾക്ക് വേണ്ടി തയ്യാറായിരിക്കുക. സ്വന്തം ബിസിനസ് സംരംഭങ്ങളിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാതിരിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ കുട്ടികളുടെ ആരോഗ്യം , അവരുടെ പരിപോഷണം എന്നിവയിൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. അവരുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം പ്രതീക്ഷിക്കുക.  ടീം ചർച്ചകൾ  , പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ കൂട്ടുകെട്ടുകൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.      ആഴ്ചയുടെ അവസാന ദിവസം നിങ്ങളുടെ ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകൾ, ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യവും പ്രതീക്ഷിക്കുക..

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ  നിങ്ങളുടെ കുടുംബ ജീവിതം, ജോലി എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ തീരുമാനങ്ങൾ ഈ രണ്ടു കാര്യങ്ങളെ കുറിച്ചും ഉണ്ടാകും. ജോലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ പ്രോജെക്ട്കട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യേണ്ട അവസ്ഥകൾ എന്നിവയും പ്രതീക്ഷയ്‌ക്കുക. റിയൽ സ്റ്റേറ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ  ടീം ബന്ധങ്ങൾ, ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്തു നിന്നുള്ള ജോലികൾ ലഭിക്കാൻ ഉള്ള ശ്രമം, പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, കുട്ടികൾക്ക് വേണ്ടി പുതിയ പ്ലാനുകൾ തയ്യാറാക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച വളരെ ശക്തമായ ഭാഗിക ചന്ദ്ര ഗ്രഹണ൦ ഉണ്ടാകുന്നതാണ്. അതിനാൽ   ഈ ആഴ്ച മീഡിയ, എഴുത്തു, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങൾ , മറ്റു ബന്ധുക്കൾ എന്നിവരോടുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. ആത്ത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ഉപരി പഠനത്തിനുള്ള അവസരങ്ങളും പ്രതീകസിക്കുക. ആഴ്ചയുടെ അവസാന ദിവസം നിങ്ങളുടെ ജോലിക്കുള്ള പ്രാധാന്യം വർധിക്കുന്നതാണ്. അധികാരികളോടുള്ള ചർച്ചകൾ, പുതിയ ജോലി അല്ലെങ്കിൽ പ്രോജക്റ്റ് എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP