Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണിപ്പൂർ ആക്രമണത്തിന് പിന്നിൽ 'പീപ്പിൾസ് ലിബറേഷൻ ആർമി'യെന്ന് സൂചന; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; സൈനീകരുടെ ത്യാഗം ഒരിക്കലും വെറുതെ ആവില്ലെന്നും നരേന്ദ്ര മോദി; അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധിയും നേതാക്കളും

മണിപ്പൂർ ആക്രമണത്തിന് പിന്നിൽ 'പീപ്പിൾസ് ലിബറേഷൻ ആർമി'യെന്ന് സൂചന; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; സൈനീകരുടെ ത്യാഗം ഒരിക്കലും വെറുതെ ആവില്ലെന്നും നരേന്ദ്ര മോദി; അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധിയും നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സൈനികരുടെ ത്യാഗം ഒരിക്കലും മറക്കാനാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. 'മണിപ്പുരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. എന്റെ മനസ്സ് ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പമാണ്' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, ആക്രമണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ചു. 'മണിപ്പുരിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം, രാഷ്ട്രത്തെ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് അനുശോചനം അറിയിക്കുന്നു. നിങ്ങളുടെ ത്യാഗം രാജ്യം ഓർമിക്കും' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യം മുഴുവൻ നീതിക്കായി കാത്തിരിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആക്രമണത്തെ അപലപിച്ചു. സൈനികരുടെ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നു മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു. ഉത്തരവാദികളായവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ അസം റൈഫിൾസ്‌കമാൻഡിങ്ഓഫീസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേരാണ് വീരമൃത്യു വരിച്ചത്. കമാൻഡിങ്ഓഫീസറും കുടുംബവും സൈനകരും സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്‌നേരെ ഇന്ന് രാവിലെ 10 മണിയോടെയാണ്ആക്രമണമുണ്ടായത്. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്ഗാട്ടിൽ വച്ചാണ്ആക്രമണമുണ്ടായത്.

അസം റൈഫിൾസിലെ കമാൻഡിങ്ഓഫീസർ വിപ്ലവ്തൃപാഠിയും ഭാര്യയും മകനും നാല്‌സൈനികരുമാണ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പ്ൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിറകിലെന്ന് സംശയമുണ്ട്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന്‌നൂറു കിലോമീറ്ററോളം അകലെയാണ്ആക്രമണം നടന്ന സ്ഥലം. മ്യാന്മർ അതിർത്തിയോടടുത്താണ് ഇത്.ആക്രമണം നടന്നതായും കമാൻഡിങ്ഓഫീസറും കുടുംബവും സൈനികരും വീരമതൃത്യു വരിച്ചതായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈരൺ സിങ്അറിയിച്ചു. അക്രമികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അവരെ നീതിക്ക്മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ്‌ചെയ്തു.

എന്താണ് പീപ്പിൾസ് ലിബറേഷൻ ആർമി

മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് തത്വങ്ങൾ പിന്തുടരുന്ന വിഘടനവാദ ഗ്രൂപ്പാണ് പീപ്പിൾസ് ലിബറേഷൻ ആർമി. 1978ൽ സ്ഥാപിതമായ ഈ സംഘടന, മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നു. അസം, മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങളിലെ വിഘടനവാദികളെയും ഇവർ പിന്തുണയ്ക്കുന്നുണ്ട്. സായുധ പോരാട്ടത്തിന് ചൈനയിൽ നിന്ന് ഇവർ സഹായം കൈപ്പറ്റുന്നതായും സൂചനയുണ്ട്.

1989ൽ പിഎൽഎ, റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന്റെ നേതൃത്വത്തിൽ സമാന്തര സർക്കാരും രൂപീകരിച്ചു. നിലവിൽ ഈ സംഘടനയുടെ നേതാക്കൾ ബംഗ്ലാദേശിലാണുള്ളത് എന്നാണ് സൂചന.

മണിപ്പൂർ മലനിരകളെ നാല് മേഖലകളായി തിരിച്ചാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ഓരോ മേഖലയിലും പ്രത്യേക മേധാവിമാരും കമാൻഡർമാരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP