Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാസ്റ്റണ്ടിനെ തോൽപിച്ച ഒരു തെരുവുയുദ്ധം; കല്ലും കസേരയുമായി തല്ലാൻ വന്ന സംഘത്തെ ഒരാൾ ഒറ്റയ്ക്ക് നേരിടുന്ന വീഡിയോ ശ്രദ്ധ നേടുന്നു

സിനിമാസ്റ്റണ്ടിനെ തോൽപിച്ച ഒരു തെരുവുയുദ്ധം; കല്ലും കസേരയുമായി തല്ലാൻ വന്ന സംഘത്തെ ഒരാൾ ഒറ്റയ്ക്ക് നേരിടുന്ന വീഡിയോ ശ്രദ്ധ നേടുന്നു

സിനിമകൾ ജീവിതത്തെ അവലംബിച്ചെടുക്കുന്നവയാണ്. ചില രംഗങ്ങൾ ജീവിതത്തിന്റെ നേർ പകർപ്പാവാനും സാധ്യതയേറെയാണ്. എന്നാൽ സിനിമയിലെ സംഘട്ടന രംഗങ്ങൾ പലപ്പോഴും അതിശയോക്തി പരമാകാറുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം തുർക്കിയിലെ ഇസ്താംബൂളിൽ സിനിമാ സ്റ്റണ്ടിനെ തോൽപിച്ച ഒരു തെരുവുയുദ്ധം നടന്നിരിക്കുകയാണ്.കല്ലും കസേരയുമായി തല്ലാൻ വന്ന സംഘത്തെ ഒരാൾ ഒറ്റയ്ക്ക് നേരിടുന്ന വീഡിയോ ശ്രദ്ധ നേടുകയാണിപ്പോൾ.

ഒരു ഐറിഷ് ടൂറിസ്റ്റിനെ ഒരു ഷോപ്പുടമയും ആളുകളും ചേർന്ന് നേരിട്ടതിനെ തുടർന്നാണ് അയാൾ ഏകനായി അതിശക്തമായ രീതിയിൽ തിരിച്ചടിക്കാൻ തുടങ്ങിയത്. ഷോപ്പിങ് നടത്തുന്ന വേളയിൽ ഫ്രിഡ്ജിലെ ഏതാനും വാട്ടർ ബോട്ടിലുകൾ ഇയാളുടെ കൈ തട്ടി മറിഞ്ഞ് വീണത് ഷോപ്പുടമയെക്രുദ്ധനാക്കുകയും അയാൾ തന്റെ വടിയെടുത്ത് ഐറിഷ് ടൂറിസ്റ്റിനെ അടിക്കുകയുമായിരുന്നു. തുടർന്ന് മറ്റുള്ളവരും ടൂറിസ്റ്റിന് നേരെ തിരിയുകയായിരുന്നു. എന്നാൽ ഐറിഷുകാരൻ പേടിച്ചോടാനൊന്നും തയ്യാറായിരുന്നില്ല. തന്റെ ബോക്‌സിങ് വൈഭവം പുറത്തെടുത്ത് അയാൾ ഷോപ്പുടമയെയും സംഘത്തെയും സിനിമാസ്‌റ്റൈലിൽ നേരിടുകയായിരുന്നു.

വെള്ള ടീ ഷർട്ടും ഷോട്ട്‌സും ധരിച്ച ഐറിഷുകാരൻ ഇസ്താംബൂളിലെ അക്‌സറേ ജില്ലയിലെ ഷോപ്പിലേക്ക് വരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് അയാൾ ഫ്രിഡ്ജ് തുറക്കുന്നതോടെ അതിൽ നിന്നും ഡസൻ കണക്കിന് വാട്ടർ ബോട്ടിലുകൾ നിലത്തേക്ക് ചിതറി വീഴുകയാണ് ചെയ്യുന്നത്. പൊടുന്നനെ ക്രുദ്ധനായ ഷോപ്പുടമ അവിടേക്ക് കുതിച്ചെത്തി ഐറിഷ് ടൂറിസ്റ്റിനെ മർദിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും ഇയാളെ മാരകമായി ആക്രമിക്കാൻ എത്തിയതോടെ ഇത് തെരുവ് യുദ്ധമായി കലാശിക്കുകയായിരുന്നു.

സംഘട്ടനത്തിലേക്ക് നയിച്ച എന്തെങ്കിലും വാക് തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. സംഘട്ടനം ഇല്ലാതാക്കാൻ നിരവധി പേർ രണ്ടു കൂട്ടർക്കുമിടയിൽ ഇടപെടാൻ ശ്രമിക്കുന്നതും കാണാം. ഷോപ്പിംഗിനെത്തി തല്ലുകിട്ടിയ ആളുടെ പേര് മുഹമ്മദ് ഫാഡെൽ ഡോബുസ് എന്നാണെന്നാണ് തുർക്കിയിലെ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.കുവൈത്തിൽ ജനിച്ച ഇയാൾ ഐറിഷ് പൗരനാണ്.ഇയാളെ നേരിടാൻ പ്ലാസ്റ്റിക് കസാരകളും വടികളുമായി കുതിച്ചെത്തുന്ന ഷോപ്പുടമയുടെ ആളുകളെ വീഡിയോയിൽ കാണാം.

നിരായുധനായ തന്നെ കൈകാര്യം ചെയ്യാൻ ജനക്കൂട്ടം ആയുധങ്ങളുമായി വരുന്നത് കണ്ട് ജീവനും കൊണ്ടോടാനൊന്നും ഐറിഷുകാരൻ മെനക്കെടുന്നില്ലെന്നതാണ് ശ്രദ്ധേയം. പകരം തന്റെ ബോക്‌സിങ് കഴിവുകൾ പുറത്തെടുത്ത് അയാൾ എതിരാളികളെ ഇടിച്ചോടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആളുകൾ ഇടപെട്ട് തർക്കം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഐറിഷുകാരന് ഏതാനും തല്ലുകൾ കിട്ടുകയും അയാൾ ബോക്‌സിംഗിലൂടെ കുറെപ്പേരെ ഇടിച്ചിടുകയും ചെയ്തിരുന്നു. ഒരു വേള മൂന്നു പേർ ഐറിഷുകാരനെ വളഞ്ഞ് പിടിക്കുകയും വടികളും പ്ലാസ്റ്റിക് സ്റ്റൂളും കൊണ്ട് ഇയാളെ അടിക്കുകയും ചെയ്യുന്നത് കാണാം.എന്നാൽ പിന്നീട് ശക്തമായ പഞ്ചിലൂടെ ഇയാൾ ഷോപ്പുടമയുടെ ആളുകളെ ഇടിച്ചോടിക്കുന്നതും കാണാം. അയർലണ്ടിൽ നിന്നുള്ള പ്രഫഷണൽ ബോക്‌സറാണിയാളെന്നാണ് തുർക്കിഷ് ന്യൂസ് ഔട്ട്‌ലെറ്റായ ടുഡേസ് സാമാൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP