Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്‌സസ് ചാപ്റ്റർ അഭിനന്ദിച്ചു

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്‌സസ് ചാപ്റ്റർ അഭിനന്ദിച്ചു

പി പി ചെറിയാൻ

ഡാളസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കു പ്രഖ്യാപിച്ച അവാർഡുകളുടെ ഭാഗമായി അമേരിക്കയിലെ മികച്ച പ്രോഗ്രാം അവതാരികയായി തെരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ചാപ്റ്റർ കമ്മറ്റിപ്രസിഡന്റ് സണ്ണി മാളിയേക്കൽ അഭിനന്ദിച്ചു

കൈരളി യു എസ് എ ചാനലിൽ കഴിഞ്ഞ 10 വർഷമായി പ്രോഗ്രാം അവതാരികയായി പ്രവർത്തിക്കുന്ന സുധ, കൈരളി യു എസ് എ പ്രോഗ്രാം ഡയറക്ടർ ജോസ് പ്ലാക്കാട്ടിന്റെ സഹധര്മിണിയാണ് .വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഒക്കുപേഷനൽ തെറാപ്പിയിൽ ബിരുദമെടുത്ത സുധ ഇപ്പോൾ ഡാളസ് ബെയിലെർ മെഡിക്കൽ കോളേജിൽ ഒക്കുപേഷനൽ തെറാപ്പിസ്റ്റാണ്.ഐ പി സി എ നോർത്ത് ടെക്‌സാസ് അംഗം കൂടിയാണ് സുധ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP