Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രേമം തെലുങ്കിലെത്തുമ്പോൾ മേരിക്ക് മാറ്റമില്ല; തെലുങ്കിലും ചുവടുറപ്പിക്കാൻ അനുപമ

പ്രേമം തെലുങ്കിലെത്തുമ്പോൾ മേരിക്ക് മാറ്റമില്ല; തെലുങ്കിലും ചുവടുറപ്പിക്കാൻ അനുപമ

ലയാള സിനിമയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലരായി പരിനിതിയും ജോർജായി നാഗചൈതന്യയും എത്തുന്ന ചിത്രത്തിലെചുരുണ്ട മുടിക്കാരി മേരിയായി അനുപമ പരമേശ്വരൻ തന്നെയെത്തുമെന്ന് സൂചന .

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആൻഡ് ഹാസിന്റെ ബാനറിൽ എസ് രാധകൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്.

സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജോർജിന്റെ വേഷം ചെയ്യുക. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയെത്തുമെന്നാണ് സൂചന.

ജോർജിന്റെ കഥാപാത്രത്തിൽ തെലുങ്ക് പ്രേക്ഷകരുടെ ആസ്വാദ്യ നിലവാരത്തിന് അനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP