Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാം അട്ടിമറിച്ചത് ബെന്നിച്ചൻ; പൊന്തൻപുഴ വനം കേസിൽ സർക്കാർ തോൽക്കാൻ കാരണം മരംമുറിക്കേസിൽ സസ്‌പെൻഷനിൽ ആയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ; ആരോപണവുമായി പൊന്തൻപുഴ സമരസമിതി; വനം സർവെ പൂർത്തിയാക്കാതെയും മറ്റും എതിർകക്ഷികൾക്ക് ഒത്താശ ചെയ്യുന്നത് ബെന്നച്ചൻ എന്നും പരാതി

എല്ലാം അട്ടിമറിച്ചത് ബെന്നിച്ചൻ; പൊന്തൻപുഴ വനം കേസിൽ സർക്കാർ തോൽക്കാൻ കാരണം മരംമുറിക്കേസിൽ സസ്‌പെൻഷനിൽ ആയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ; ആരോപണവുമായി പൊന്തൻപുഴ സമരസമിതി; വനം സർവെ പൂർത്തിയാക്കാതെയും മറ്റും എതിർകക്ഷികൾക്ക് ഒത്താശ ചെയ്യുന്നത് ബെന്നച്ചൻ എന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനം കയ്യേറ്റ കേസുകളിൽ സർക്കാർ തുടർച്ചയായി തോൽക്കുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. പൊന്തംപുഴ കയ്യേറ്റ കേസ് ഉദാഹരണം. മുല്ലപ്പെരിയാർ മരംമുറിക്കേസിൽ നടപടി നേരിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് പൊന്തൻപുഴ വനം കേസിൽ സർക്കാർ തോൽക്കാൻ കാരണമെന്ന് പൊന്തൻപുഴ സമരസമിതി ആരോപിക്കുന്നു.

പെരുമ്പെട്ടിയിലെ വനംസർവേ പൂർത്തിയാക്കാതെ അട്ടിമറിച്ചതും ബെന്നിച്ചനാണെന്നാണ് ആരോപണം. ബെന്നിച്ചൻ തോമസിനെതിരെ നൽകിയിട്ടുള്ള പരാതികളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്നും സമരസമിതി ആരോപിക്കുന്നു. പൊന്തൻപുഴ വനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസും പട്ടയസമരവും നടക്കുന്ന കാലത്ത് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയിരുന്നു ബെന്നിച്ചൻ തോമസ്.

1,200 കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി മേഖലയിൽ പട്ടയത്തിനായി അലയുന്നത്. ഏകദേശം 420 ഏക്കറോളം ഭൂമിയാണ് ഇവരുടെ കൈവശമുള്ളത്. 1991ലെ റീസർവേ പ്രകാരവും 2019ൽ സർക്കാർ നിർദ്ദേശ പ്രകാരം നടത്തിയ സർവേയിലും ഈ കുടുംബങ്ങൾ കഴിയുന്ന ഭൂമി വനത്തിന് പുറത്തെന്ന് വ്യക്തമായിരുന്നു. പക്ഷേ 1910ലെ കാലഹരണപ്പെട്ട സെറ്റിൽമെന്റ് രേഖയുമായി എത്തി എല്ലാം അട്ടിമറിച്ചത് ബെന്നിച്ചൻ തോമസാണ് എന്നാണ് ആരോപണം. പൊന്തൻപുഴ വനമേഖല സ്വകാര്യഭൂമിയാണെന്ന് കേസ് നടത്തുന്ന ചിലരുടെ അടുത്ത ബന്ധുവാണ് ബെന്നിച്ചൻ തോമസെന്നും ഇവർ ആരോപിക്കുന്നു.

1971ലെ സ്വകാര്യ വനം ഏറ്റെടുക്കൽ നിയമം അനുസരിച്ച് വനഭൂമി ഏറ്റെടുക്കുന്നതിന് പകരം പുനപരിശോധനാഹർജി നൽകി എതിർകക്ഷികളെ സഹായിക്കുന്ന നീക്കമാണ് ബെന്നിച്ചൻ തോമസ് നടത്തിയത്. പൊന്തൻപുഴ വനംസംരക്ഷണസമിതി പ്രവർത്തകരോടുള്ള ബെന്നിച്ചൻ തോമസിന്റെ പെരുമാറ്റം അങ്ങേയറ്റം മോശമായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.

വനത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ 35 വർഷമായി നടന്നുവന്ന കേസിൽ സർക്കാർ പരാജയപ്പെടുകയും വനഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും സ്വകാര്യവ്യക്തികൾക്കാണ് കോടതി അംഗീകരിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ഭൂമിയുടെ അവകാശത്തെ ചൊല്ലി സർക്കാരും ഏതാനും സ്വകാര്യവ്യക്തികളും തമ്മിലുണ്ടായ കേസിൽ കക്ഷി ചേരാൻ പോലും വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് സാധിച്ചിരുന്നു. തർക്കമുള്ള ഭൂമിയിൽ താമസക്കാർ ഇല്ലെന്നതായിരുന്നു വനം വകുപ്പ് സ്വീകരിച്ച നിലപാട്. പക്ഷെ യാഥാർഥ്യം അതല്ല. നിയമ പോരാട്ടത്തിൽ തോറ്റ സർക്കാർ നഷ്ടപ്പെട്ട വനഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികളും കാര്യക്ഷമമാക്കിയില്ല. പ്രത്യേക നിയമ നിർമ്മാണത്തിലൂടെ വനഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ ഉറപ്പിക്കണമെന്ന നിർദ്ദേശം പലരും മുന്നോട്ടുവെച്ചു.

കോടതിയിൽ സർക്കാർ കേസ് തോറ്റതിന് ഉത്തരവാദികൾ വനഭൂമിയിൽ കണ്ണുവെച്ച് നിൽക്കുന്നവർക്ക് വനംവകുപ്പിലെ ഉന്നതരുമായി ഏത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സമരസമിതി ആരോപിക്കുന്നു.

പൊന്തൻപുഴയിലെ സംരക്ഷിതവനഭൂമിയിൽ സ്വകാര്യവ്യക്തികൾക്ക് ഉടമസ്ഥാവകാശം നൽകിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നത്. (MSA.1/1981). വർഷങ്ങളായുള്ള അവകാശ തർക്കങ്ങൾക്ക് തീർപ്പ് കല്പിച്ചതായിരുന്നു ആ വിധി. കാഞ്ഞിരപ്പള്ളി, റാന്നി നിയോജകമണ്ഡലങ്ങളിൽപ്പെട്ട ആലപ്ര, വലിയകാവ് റിസർവുകളാണ് ഈ വിധിയുടെ പരിധിയിൽ വരിക. ഹൈക്കോടതി ഉത്തരവ് പ്രകാരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവസമ്പത്തുകളാൽ സമ്പുഷ്ടമായ ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്.

വനഭൂമിയുടെയും വനാതിർത്തിയിൽ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സർവേ നമ്പർ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശനം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള റീസർവെ നടപടികൾ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ താമസക്കാരുടെ അവകാശങ്ങൾ സാധൂകരിച്ചെടുക്കുന്നതിന് സാധിച്ചില്ല.

രഹസ്യഇടപാടുകൾക്ക് റവന്യൂവകുപ്പും രജിസ്ട്രേഷൻ വകുപ്പും വഴിവിട്ട സഹായം ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വിമർശനം. വനം വകുപ്പിന്റെ കൂടി അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നുകൂടി അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP