Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നാ വിവാദവും ഗൾഫ് യാത്രയും ഡോളർ കടത്തിലെ ചോദ്യം ചെയ്യലും ശ്രീരാമകൃഷ്ണന് തുണയായി; പഴയ സ്പീക്കർക്ക് നോർക്ക നൽകുന്നത് വിമർശകരെ തള്ളി; പി ജയരാജന് നൽകുന്നത് തീർത്തും അപ്രധാന കസേര; ശോഭനാ ജോർജിനുള്ള അംഗീകാരം പോലും പിജെയ്ക്ക് നൽകാതെ ഖാദി ബോർഡിൽ മൂലയ്ക്ക് ഇരുത്തൽ; അനുസരിക്കാൻ നേതാവും

സ്വപ്‌നാ വിവാദവും ഗൾഫ് യാത്രയും ഡോളർ കടത്തിലെ ചോദ്യം ചെയ്യലും ശ്രീരാമകൃഷ്ണന് തുണയായി; പഴയ സ്പീക്കർക്ക് നോർക്ക നൽകുന്നത് വിമർശകരെ തള്ളി; പി ജയരാജന് നൽകുന്നത് തീർത്തും അപ്രധാന കസേര; ശോഭനാ ജോർജിനുള്ള അംഗീകാരം പോലും പിജെയ്ക്ക് നൽകാതെ ഖാദി ബോർഡിൽ മൂലയ്ക്ക് ഇരുത്തൽ; അനുസരിക്കാൻ നേതാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടി പറയുന്നത് കേൾക്കാനേ സിപിഎമ്മിൽ സഖാക്കൾക്ക് കഴിയൂ. സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകി ഒതുക്കുമ്പോൾ അണികളിൽ അമർഷം പുകയുകയാണ്. എന്നാൽ പാർട്ടി സമ്മേളന കാലത്ത് വിവാദങ്ങൾക്ക് ജയരാജൻ മുതിരില്ല. പദവി ഏറ്റെടുക്കുകയും ചെയ്യും.

നോർക്ക വൈസ് ചെയർമാനായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും നിയമിക്കാനാണ് സിപിഎം പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനം. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞ ശോഭനാ ജോർജ് ഔഷധി ചെയർ പെഴ്സണാകും. അതായത് സീനിയറായ ജയരാജന് ശ്രീരാമകൃഷ്ണനും ശോഭനാ ജോർജിനും ഉള്ള പ്രസക്തി പോലുമില്ല. ഇവർക്ക് നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മെച്ചമല്ലാത്ത പദവിയാണ് ജയരാജന് നൽകുന്നത്. ഇത് എല്ലാ അർത്ഥത്തിലും ഒതുക്കലാണ്.

സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് ജയരാജൻ. ഈ സമ്മേളന കാലത്തും ജയരാജനെ ഈ പദവിയിലേ നിലനിർത്തൂ. അതിന് വേണ്ടി കൂടിയാണ് സർക്കാർ കാർ കിട്ടുന്ന പദവിയിലേക്ക് ജയരാജനെ മാറ്റുന്നത്. ഫലത്തിൽ ജയരാജനെ പിണറായി സർക്കാർ പരിഗണിച്ച് സ്ഥാനം നൽകിയെന്ന് പറയാം. പക്ഷേ ഫലത്തിൽ അതും ഒഴിവാക്കലാണ്. ഖാദി ബോർഡ് വൈസ് ചെയർമാനായിരുന്നു പഴയ സർക്കാരിൽ ശോഭനാ ജോർജ്. അതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഔഷധി ഇത്തവണ അവർക്ക് കിട്ടുന്നു. കൂടുതൽ ഇടപെടലിനും സാധ്യതയുണ്ട്.

കോളടിച്ചത് ശ്രീരാമകൃഷ്ണനാണ്. സ്പീക്കറായിരുന്നപ്പോൾ സ്വപ്‌നാ സുരേഷ് വിവാദവും ഗൾഫ് യാത്രയുമെല്ലാം ശ്രീരാമകൃഷ്ണന് വിനയായി. ഇപ്പോൾ കിട്ടുന്ന പ്രവാസി ക്ഷേമവും. വിദേശ രാജ്യങ്ങളുമായി നയതന്ത്ര ഇടപെടിലന് വീണ്ടും ശ്രീരാമകൃഷ്ണന് അവസരം നൽകുകയാണ് പാർട്ടി. സ്വർണ്ണ കടത്ത് വിവാദം സിപിഎം കാര്യമായെടുക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പ്രവാസി ക്ഷേമം കിട്ടുന്നത് മലപ്പുറത്ത് നിന്നുള്ള നേതാവിന് എല്ലാ അർത്ഥത്തിലും അംഗീകാരമാണ്.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഭരണ സമിതിയെ നിശ്ചയിക്കും. നേരത്തെ ചെറിയാൻ ഫിലിപ്പിനെയായിരുന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ചെറിയാൻ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു.

പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകൾക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ഈ പദവിയാണ് കണ്ണൂരിലെ കരുത്തനായ പി ജയരാജനെ നിയോഗിക്കുന്നത്, ഖാദി ബോർഡിലേത് അപ്രധാന സ്ഥാനമാണെന്ന് ആരോപിച്ചായിരുന്നു ചെറിയാൻ ഫിലിപ്പ് ഇടതു ബന്ധം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സിപിഎം അംഗത്വം തേടി ശോഭനാ ജോർജ് കത്തും നൽകി സിപിഎമ്മിന്. ഈ സാഹചര്യത്തിലാണ് ഔഷധിയെ അവർക്ക് കൊടുത്തത്.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഖാദി ബോർഡിലെ സ്ഥാനം ജയരാജൻ ഏറ്റെടുക്കും. ജയരാജന് പദവികൾ നൽകാത്തതിൽ സിപിഎമ്മിലെ കണ്ണൂരിലെ അണികളിൽ അമർഷം ശക്തമായിരുന്നു. ജയരാജന്റെ സഹോദരി കൂടിയായ മുൻ എംപി സതീ ദേവിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ പദവി നേരത്തെ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP