Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി.ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; നോർക്ക വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ; ശോഭന ജോർജ് ഔഷധി ചെയർപേഴ്‌സൺ; ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് കാലാവധി നീട്ടി നൽകേണ്ടത് ഇല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം

പി.ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; നോർക്ക വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ; ശോഭന ജോർജ് ഔഷധി ചെയർപേഴ്‌സൺ; ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് കാലാവധി നീട്ടി നൽകേണ്ടത് ഇല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. നോർക്ക വൈസ് ചെയർമാനായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും നിയമിക്കും. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ സ്ഥാനമൊഴിഞ്ഞ ശോഭനാ ജോർജ് ഔഷധി ചെയർ പെഴ്‌സണാകും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഭരണ സമിതിയുടെ കാര്യം നാളെ തീരുമാനിക്കും.

നേരത്തെ ചെറിയാൻ ഫിലിപ്പിനെയായിരുന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ചെറിയാൻ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു. പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകൾക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു.

ഈ സാഹചര്യത്തിൽ കോൺഗ്രസ് പ്രവേശത്തിൽ ഖാദി ബോർഡിലേത് അപ്രധാന സ്ഥാനമാണെന്ന് ആരോപിച്ച ചെറിയാൻ ഫിലിപ്പിനുള്ള മറുപടി കൂടിയാണ് പാർട്ടിയുടെ മുതിർന്ന നേതാവായ പി ജയരാജനെ അതേസ്ഥാനത്ത് നിയമിച്ചുള്ള തീരുമാനത്തിലൂടെ സിപിഎം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP