Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈനിലേക്ക് സന്ദർശന വിസയിൽ വരുന്നവർ ജാഗ്രതേ;യാത്രക്കാർക്ക് കൺഫേം ചെയ്ത് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം; വാക്‌സിനെടുക്കാത്തവർക്കും ഹോട്ടൽ ക്വാറന്റെയ്ൻ വേണ്ട

ബഹ്‌റൈനിലേക്ക് സന്ദർശന വിസയിൽ വരുന്നവർ ജാഗ്രതേ;യാത്രക്കാർക്ക് കൺഫേം ചെയ്ത് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം; വാക്‌സിനെടുക്കാത്തവർക്കും ഹോട്ടൽ ക്വാറന്റെയ്ൻ വേണ്ട

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലേക്ക് സന്ദർശന വിസയിൽ വരുന്നവർ ജാഗ്രതേ.വിസിറ്റ് വിസയിലും ഇ-വിസിറ്റ് വിസയിലും ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാരാണ് കരുതലെടുക്കേണ്ടത്.ബഹ്‌റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിപ്പ് പ്രസിദ്ധീകരിച്ചു.

മാനദണ്ഡങ്ങൾ പാലിച്ചാണോ വിസിറ്റ് വിസയിൽ സന്ദർശകർ വരുന്നതെന്ന് ഉറപ്പാക്കാൻ ബഹ്‌റൈൻ ഇമിഗ്രേഷൻ അധികൃതർ പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ അറിയിപ്പുണ്ടായത്.

പ്രധാന നിബന്ധനകൾ ഇവയാണ്: 1. വിസിറ്റ് വിസ/ഇ-വിസിറ്റ് വിസയിൽ വരുന്ന യാത്രക്കാർക്ക് കൺഫേം ചെയ്ത് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം. 2. ബഹ്‌റൈനിൽ താമസത്തിനുള്ള മതിയായ പണം കരുതിയിരിക്കണം. (ചുരുങ്ങിയത് 300 ദിനാർ അല്ലെങ്കിൽ തുല്യമായ തുക) 3. താമസിക്കുന്ന കാലത്തേക്കുള്ള ഹോട്ടൽ റിസർവേഷൻ. ബഹ്‌റൈൻ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിബന്ധനകൾക്കൊപ്പം ഈ മാനദണ്ഡങ്ങളും പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബഹ്‌റൈനിലേക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും.

മാത്രമല്ല വാക്‌സിൻ എടുക്കാതെ ബഹ്‌റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്?. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും.വാക്‌സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത്? 10 ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും.

ഇതിന് പുറമേ, റെഡ്‌ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ് ഇതുവരെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇനിമുതൽ ഈ പട്ടിക ഉണ്ടാകില്ല. മറ്റ് കോവിഡ്? മുൻകരുതൽ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP