Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് അക്കൗണ്ടും ഫോണും റിയയ്ക്ക് തിരികെ കിട്ടി; വിൽക്കരുതെന്ന് ഉപാധിയിലെ ഉത്തരവ് നടിക്ക് താൽകാലിക ആശ്വാസം;സുശാന്തിന്റെ ഇമെയിലിൽ അന്വേഷണത്തിന് അമേരിക്കൻ സഹായം തേടി സിബിഐയും; ബോളിവുഡിന് ഉറക്കമില്ലാത്ത രാത്രികൾ നൽകാനുറച്ച് കേന്ദ്ര ഏജൻസിയും

ബാങ്ക് അക്കൗണ്ടും ഫോണും റിയയ്ക്ക് തിരികെ കിട്ടി; വിൽക്കരുതെന്ന് ഉപാധിയിലെ ഉത്തരവ് നടിക്ക് താൽകാലിക ആശ്വാസം;സുശാന്തിന്റെ ഇമെയിലിൽ അന്വേഷണത്തിന് അമേരിക്കൻ സഹായം തേടി സിബിഐയും; ബോളിവുഡിന് ഉറക്കമില്ലാത്ത രാത്രികൾ നൽകാനുറച്ച് കേന്ദ്ര ഏജൻസിയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് താരം റിയ ചക്രവർത്തിയുടെ കഷ്ടകാലത്തിന് താൽകാലിക ആശ്വാസം. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ശേഷമുള്ള വിവാദങ്ങളിലാണ് താൽകാലിക രക്ഷ. കേസിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി റദ്ദാക്കാൻ പ്രത്യേക ലഹരിവിരുദ്ധ കോടതി ഉത്തരവിട്ടു. താരത്തിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും തിരികെ നൽകാനും കോടതി അനുമതി നൽകി. സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവർക്കെതിരേ മയക്കുമരുന്നു കേസിൽ എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനു ലഹരി ഉൽപന്നങ്ങൾ എത്തിച്ചു നൽകിയെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന്, 14 മാസം മുൻപായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉൽപന്നങ്ങൾ തിരികെ നൽകണമെന്നും റിയ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ലാപ്‌ടോപ്പും ഫോണും വിട്ടുനൽകാൻ ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം. കേസന്വേഷണം അവസാനിക്കുന്നതു വരെ ഫോണും ലാപ്‌ടോപ്പും ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ലെന്നും കോടതി വിധിച്ചു.

മുംബൈയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സുശാന്തിനു (34) ലഹരി ഉൽപന്നങ്ങൾ എത്തിച്ചു നൽകിയെന്ന കേസിൽ റിയയും സഹോദരനും ഉൾപ്പെടെ ഇരുപതിലേറെ പേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു ശേഷമാണു റിയയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഇതിന് ശേഷം ബോളിവുഡിലെ പല പ്രമുഖരേയും ലഹരി കേസിൽ നിരീക്ഷണത്തിലാക്കി. ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റു പോലും ഇതിന്റെ തുടർച്ചയായിരുന്നു.

അതിനിടെ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലിൽനിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ കണ്ടെത്തുന്നതിന് സിബിഐ ശ്രമം തുടങ്ങി. യു.എസിന്റെ സഹായം തേടി. ഗൂഗിളിന്റെയും ഫേസ്‌ബുക്കിന്റെയും ആസ്ഥാനം കാലിഫോർണിയയിലായതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സിബിഐ, വിവരങ്ങൾക്കായി അമേരിക്കയുടെ നിയമസഹായം തേടിയത്.

സുശാന്ത് മരിച്ച് ഒന്നരവർഷമായെങ്കിലും സംഭവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകൾ നടത്താൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ദൃക്സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും വിരൽചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയ എയിംസിലെ വിദഗ്ധരും ഇതേ നിഗമനത്തിലാണ്. ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സിബിഐ.യുടെ പ്രതീക്ഷ. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫേസ്‌ബുക്കും അന്വേഷണ ഏജൻസികൾക്കു നൽകില്ല. അതിനാൽ, അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി (എംഎ‍ൽഎ.ടി.) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സിബിഐ. അറിയിച്ചു.

ബാന്ദ്രയിലെ വീട്ടിൽ 2020 ജൂൺ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP