Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ സ്ഥിതിയും സുരക്ഷയും പരിശോധിക്കാൻ ഉന്നതതല സ്വതന്ത്ര സമിതിയെ നിയോഗിക്കണം; ഡാമിന് ഇനി എത്രകാലം ആയുസുണ്ടെന്ന് സുപ്രീംകോടതിയെ കൊണ്ട് പറയിക്കാനുള്ള നിർണ്ണായക നീക്കം; പിണറായി സർക്കാർ ചെയ്യാൻ മറക്കുന്നത് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റ് ഏറ്റെടുക്കുമ്പോൾ

മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ സ്ഥിതിയും സുരക്ഷയും പരിശോധിക്കാൻ ഉന്നതതല സ്വതന്ത്ര സമിതിയെ നിയോഗിക്കണം; ഡാമിന് ഇനി എത്രകാലം ആയുസുണ്ടെന്ന് സുപ്രീംകോടതിയെ കൊണ്ട് പറയിക്കാനുള്ള നിർണ്ണായക നീക്കം; പിണറായി സർക്കാർ ചെയ്യാൻ മറക്കുന്നത് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റ് ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം ആഗ്രഹിക്കുന്ന കേരളം. ഡാമിലെ ജലനിരപ്പ് 152 അടിയാക്കാൻ കൊതിക്കുന്ന തമിഴ്‌നാടും. 126 കൊല്ലം പഴക്കമുള്ള സുർക്കി മിശ്രിതത്തിൽ നിർമ്മിച്ചതാണ് ഈ ഡാം. അമ്പതുകൊല്ലത്തെ ഗാരന്റി കാലം കഴിഞ്ഞ ജല ബോബ്. ഇതിൽ രണ്ട് തരം വാദങ്ങൾ സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. പലപ്പോഴും തമിഴ്‌നാടിന്റെ രാഷ്ട്രീയ കരുത്തിൽ വിധികൾ കേരളത്തിന് എതിരാകുന്നു. അതുകൊണ്ട് ഈ നീക്കം അതിനിർണ്ണായകമാണ്. ശരിയായ രീതിയിലെ കേരളത്തിന് വേണ്ടിയുള്ള ഇടപെടൽ.

മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ സ്ഥിതിയും സുരക്ഷയും പരിശോധിക്കാൻ ഉന്നതതല സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയൽ പുതിയ ഹർജി നൽകുകയാണ് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ്. അഡ്വ. വി.കെ. ബിജു വഴിയാണ് ഹർജി നൽകിയത്. ഈ ഹർജിയിൽ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തും. ഇവിടെ കേരളത്തിന് വിദഗ്ധ സമിതിക്ക് മുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനാകും. മുല്ലപ്പെരിയാറിലെ ഡാമിന് എത്ര കാലം കൂടി ആയുസ്സുണ്ടാകുമെന്ന് എല്ലാം പരിശോധിച്ച് സമിതിക്ക് കണ്ടെത്തുകയും ചെയ്യാം.

മുല്ലപ്പെരിയാറിൽ തർക്കത്തിന് നിൽക്കാതെ ആ ഡാം എത്ര കാലം കൂടി സുരക്ഷിതമായിരിക്കുമെന്ന ചോദ്യം സുപ്രീംകോടതിയിൽ തന്നെ ഉയർത്തുന്നതാണ് കേരത്തിന് നല്ലതെന്ന ചോദ്യം ഏറെ നാളായി ഉയർന്നിരുന്നു. ഇക്കാര്യം പുതിയ സാഹചര്യത്തിൽ പരിശോധിക്കാൻ ഉത്തരവിടേണ്ടത് സുപ്രീംകോടതിയാണ്. എന്നാൽ ഇത്തരത്തിലെ നിർണ്ണായക നീക്കത്തിന് കേരള സർക്കാർ മടിക്കുന്നുവെന്നാണ് ഉയർന്ന വിവാദം. ഇതിനിടെയാണ് പെരിയാർ പ്രൊട്ടക്ഷൻ മൂവ്‌മെന്റിന്റെ നീക്കം.

2014 മുതലുള്ള ചോർച്ചയുടെ വിവരങ്ങൾ നൽകാൻ തമിഴ്‌നാടിനോടു നിർദ്ദേശിക്കുക, നടത്തിയ അറ്റകുറ്റപ്പണികളുടെ വിവരം ലഭ്യമാക്കുക, കേരളത്തെ അറിയിക്കാതെയും സുപ്രീം കോടതി അനുമതിയില്ലാതെയും ഡാമിൽ അനധികൃത നിർമ്മാണം പാടില്ലെന്ന് ഇടക്കാല ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട് ഹർജിയിൽ. കോതമംഗലം സ്വദേശി ജോ ജോസഫിന്റെ ഹർജിയിലാണ് നിലവിൽ വാദം കേൾക്കുന്നത്. സുരക്ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും റസൽ ജോയിയുടെയും ഹർജികളും പരിഗണനയിലുണ്ട്.

ഡാമിലെ ജലനിരപ്പും സുരക്ഷയും സംബന്ധിച്ചു കേരളം ഉന്നയിച്ച വിഷയങ്ങളിൽ ഇന്നു വാദം കേൾക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹർജികൾ 13നു കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയർത്താം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് പുനഃപരിശോധിക്കമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദ്ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവ് പുനഃപരിശോധിക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇത്തരം ആവശ്യങ്ങളാണ് സുപ്രീംകോടതിയിൽ കേരളം ഇപ്പോൾ ഉന്നയിക്കുന്നത്. ശക്തമായ മഴ ഉണ്ടാകുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ വലിയ തോതിൽ ജലനിരപ്പ് ഉയരും. അതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന തോതിൽ നിലനിർത്തുമ്പോൾ ശക്തമായ മഴ ഉണ്ടായാൽ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കേണ്ടി വരും. ഇടുക്കി അണക്കെട്ടിലും ആ ഘട്ടത്തിൽ ജലനിരപ്പ് പരമാവധിയിൽ ആണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

തമിഴ്‌നാട് തയ്യാറാക്കിയ റൂൾ കർവ് പ്രകാരം നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താം എന്നാണ്. ഈ റൂൾ കർവ് ആണ് ജല കമ്മീഷൻ അംഗീകരിച്ചത്. എന്നാൽ നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപെടുന്നു. സെപ്റ്റംബറിൽ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവിലെ നിർദ്ദേശം പുനഃപരിശോധിക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയാറിലെ മറ്റ് അണക്കെട്ടുകളായ ഇടുക്കി, ഇടമലയാർ, കക്കി എന്നിവയ്ക്കായി കേന്ദ്ര ജല കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള റൂൾ കർവ് പ്രകാരം വർഷത്തിൽ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പിൽ വെള്ളം സംഭരിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ മുല്ലപെരിയാർ അണക്കെട്ടിനായി കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റൂൾ കർവിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിച്ചിട്ടുണ്ടെന്നും കേരളം ആരോപിക്കുന്നു.

126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ അണകെട്ട് ആണ്. 1979 ൽ തന്നെ കേന്ദ്ര ജലകമ്മീഷൻ അധ്യക്ഷന്റെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും എൻജിനീയർമാർ പുതിയ അണകെട്ട് പണിയണം എന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിന് പുതിയ ഇൻസ്ട്രമെന്റേഷൻ പ്ലാൻ തയ്യാറാക്കാൻ തമിഴ്‌നാടിനോട് നിർദ്ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP