Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്ത പരന്നത് ഗുസ്തി താരം നിഷ ദാഹിയ മരിച്ചെന്ന്; മണിക്കൂറുകൾക്ക് ഉള്ളിൽ വാർത്ത നിഷേധിച്ച് ലൈവിൽ വന്ന് നിഷ ദാഹിയ; ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദേശീയ ഗുസ്തി താരം നിഷ ദാഹിയ കൊല്ലപ്പെട്ടെന്ന്; ഹരിയാനയിലെ കൊലപാതകത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?

വാർത്ത പരന്നത് ഗുസ്തി താരം നിഷ ദാഹിയ മരിച്ചെന്ന്; മണിക്കൂറുകൾക്ക് ഉള്ളിൽ വാർത്ത നിഷേധിച്ച് ലൈവിൽ വന്ന് നിഷ ദാഹിയ; ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദേശീയ ഗുസ്തി താരം നിഷ ദാഹിയ കൊല്ലപ്പെട്ടെന്ന്;  ഹരിയാനയിലെ കൊലപാതകത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മണിക്കുറുകളായി ദേശീയ മാധ്യമങ്ങളെപ്പോലും ആശയക്കുഴപ്പത്തിലാക്കിയ വാർത്തയായിരുന്നു ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചുവെന്നത്.ആദ്യം മരിച്ചുവെന്ന വാർത്ത പുറത്ത് വരികയും പിന്നീട് നിഷ തന്നെ ലൈവിലെത്തി താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ വിഷയം അനസാനിച്ചെന്ന് കരുതിയതാണ്.

എന്നാൽ അവിടെക്കൊണ്ടും വിഷയം തീർന്നില്ല.ഹരിയാന പൊലീസ് നിഷ കൊലപാതക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമാണ് വീണ്ടും ആശയക്കുഴപ്പത്തിനിടയാക്കിയത്.സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൊലീസ്.മരിച്ചത് ഗുസ്തി താരം നിഷ ദാഹിയ തന്നെയും എന്നാൽ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ താരമല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം

യഥാർഥത്തിൽ ഹരിയാനയിലെ സോനാപതിലെ ഹലാൽപുരിലുള്ള സുശീൽ കുമാർ റെസ്ലിങ് അക്കാദമിയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ടത് യൂണിവേഴ്സ്റ്റി തലത്തിൽ മെഡൽ നേടിയിട്ടുള്ള നിഷ ദഹിയ എന്ന ഗുസ്തി താരമാണ്. കോച്ച് പവൻ കുമാറാണ് നിഷയേയും സഹോദരൻ സൂരജിനേയും വെടിവെച്ച് കൊലപ്പെടുത്തിയത്.കൊലപാതങ്ങൾക്ക് പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

21-കാരിയായ യുവി ഗുസ്തി താരം നിഷ ദഹിയ എന്നും പരിശീലനത്തിന് എത്തുന്ന സ്ഥലമാണ് സുശീൽ കുമാർ അക്കാദമി. ബുധനാഴ്‌ച്ച രാവിലെ പതിവുപോലെ പരിശീലനത്തിനെത്തിയ താരത്തെ കോച്ച് പവനും സഹായി സച്ചിനും ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം നിഷയുടെ അമ്മ ധൻപതി ദേവിയേയും സഹോദരൻ സൂരജിനേയും പവൻ അക്കാദമിയിലേക്ക് വിളിച്ചുവരുത്തി. പരിശീലനം കഴിഞ്ഞെന്നും നിഷയെ കൂട്ടിക്കൊണ്ടുപോകൂ എന്നും പറഞ്ഞാണ് പവൻ ഇരുവരേയും വിളിച്ചുവരുത്തിയത്.

ഒന്നര മാസം മുമ്പ് ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ നിഷയ്ക്കുനേരെ വെടിയുതിർത്തിരുന്നു. അതിനുശേഷം സഹോദരനാണ് നിഷയെ അക്കാദമിയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവീട്ടിലേക്ക് എത്തിക്കുന്നതും. പവൻ വിളിച്ചുവരുത്തിയപ്പോഴും സഹോദരൻ പതിവുപോലെ നിഷയെ കൂട്ടാൻ അമ്മയോടൊപ്പമെത്തി.തുടർന്ന് പവനും സച്ചിനും നിഷയുടെ അമ്മ ധൻപതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ഇതുകണ്ട് സൂരജ് അക്കാദമായിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ പിന്തുടർന്നെത്തിയ പവനും സച്ചിനും സൂരജിനേയും വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ നിഷയുടെ അമ്മ ധൻപതി റോത്തക്കിലെ പിജിഐ ആശുപത്രിയിലാണുള്ളത്. നിഷയുടേയും സൂരജിന്റേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സോനാപതിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പേരിലെ സാമ്യം കാരണം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ നിഷ ദഹിയയാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിച്ചാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP