Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീം ചാമ്പ്യന്മാർ

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീം ചാമ്പ്യന്മാർ

ജീമോൻ റാന്നി

 

 

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീം ചാമ്പ്യന്മാർ.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിച്ച്) ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്റ് ജെയിംസ് ക്‌നാനായ ടീമിനെ 9 റൺസിന് പരാജയപ്പെടുത്തി പെയര്‌ലാൻഡ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ചർച്ച് ടീം വിജയ കിരീടമണിഞ്ഞു ഐസിഇസിഎച്ച് എവർറോളിങ് ട്രോഫിയിൽ മുത്തമിട്ടു.

ഒക്ടോബർ 31 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു സ്റ്റാഫ്ഫോർഡ് സിറ്റി പാർക്കിൽ വച്ചായിരുന്നു ഫൈനൽ മത്സരം നടന്നത്. ടോസ് നേടിയ സെന്റ് മേരീസ് ടീം ബാറ്റിങ് തെരഞ്ഞെടുത്തു.

നിശ്ചിത 20 ഓവറിൽ അവർ 133 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ സെന്റ് ജെയിംസ് ക്‌നാനായ ടീമിന് 20 ഓവറിൽ 124 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അത്യന്തം നാടകീയത നിറഞ്ഞ അന്തരീക്ഷത്തിൽ 18 - )o ഓവറിലെ രൂബേന്റെ റൺ ഔട്ട് മത്സരത്തിന്റെ ഗതി മാറ്റി. അവസാന ഓവറിൽ മത്സരം ജയിക്കാൻ 14 റൺസ് വേണമായിരുന്നു. എന്നാൽ 5 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് പാർട്ട് ടൈം ബൗളറായ ഫ്‌ളെമിങ് 9 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം സെന്റ് ജെയിംസിൽ നിന്നും തട്ടിയെടുത്തു.

ഈ വർഷം ഓഗസ്റ്റ് 28 ന് ഉത്ഘാടനം ചെയ്ത എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഹൂസ്റ്റണിലെ 12 ചർച്ച് ടീമുകളാണ് പങ്കെടുത്തത്. കഴിഞ്ഞ മൂന്നു വർഷത്തെ ചാമ്പ്യന്മാരായ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീമിനെ സെമിയിൽ അട്ടിമറിച്ചാണ് സെന്റ് ജെയിംസ് ക്‌നാനായ ടീം ഫൈനലിലെത്തിയത്.. സെന്റ് മേരീസ് മലങ്കര ടീമിനെ തോൽപിച്ചു സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് ടീമും ഫൈനൽ മത്സരത്തിന് അർഹത നേടി.

നൂറുകണക്കിന് ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരത്തിലെ ചാമ്പ്യമാരായ സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ടീം മുഖ്യാഥിതി സ്റ്റാഫൊർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവിൽ നിന്നും എബി കെ. മാത്യു തന്റെ പിതാവ് കെ.കെ. മാത്യു കുറ്റിയിലിന്റെ സ്മരണാർത്ഥം സ്‌പോൺസർ ചെയ്ത എവർറോളിങ് ട്രോഫി ഏറ്റുവാങ്ങി.

ബിജു ചാലയ്ക്കൽ സ്‌പോൺസർ ചെയ്ത റണ്ണർ അപ്പ് എവർ റോളിങ്ങ് ട്രോഫി സെന്റ് ജെയിംസ് ക്‌നാനായ ടീം ഏറ്റു വാങ്ങി.

ടൂർണമെന്റിലെ എല്ലാ കളികളിലെയും മാൻ ഓഫ് ദി മാച്ച് ട്രോഫികളും വിവിധ കളിക്കാർക്ക് സമ്മാനിച്ചു. ടൂർണമെന്റിലെ ബെസ്‌ററ് ബാറ്റ്സ്മാനും മാൻ ഓഫ് ദി സീരീസുമായി ജിതിൻ ടോമും (സെന്റ് മേരീസ് സിറോ മലബാർ ടീം) ടൂർണമെന്റ് ബെസ്റ്റ് ബൗളറായി ജിതിൻ ജെക്കോബി (സെന്റ് ജെയിംസ് ക്‌നാനായ) ടൂർണമെന്റിലെ ബെസ്‌ററ് ക്യാച്ചിനുള്ള ട്രോഫി ഡിനോയ് പൗലോസ് (സെന്റ് ജോസഫ് സീറോ) എമർജിങ് പ്ലയെറായി തിമോത്തി ( സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ടീം ) എന്നിവരെ തെരഞ്ഞെടുത്തു.

ടൂര്ണമെന്റിലെ ജയപരാജയങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിൽ സ്വീകരിച്ച ടീമംഗങ്ങളെയും ആരാധകരെയും പ്രസിഡണ്ട് ഐസക്ക് പ്രകാശ് അച്ചൻ മുക്തകണ്ഠം പ്രശംസിച്ചു.

സമാപന സമ്മേളനത്തിൽ ഐസിഇ സിഎച്ച് പ്രസിഡണ്ട് ഫാ. ഐസക്ക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തദവസരത്തിൽ വിശിഷ്ടാതിഥി സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു എക്യൂമെനിക്കൽ ക്രിക്കറ്റിനു നൽകി വരുന്ന എല്ലാ പിന്തുണയ്ക്കും സ്പോർട്സ് ചെയർമാൻ ഫാ. ഏബ്രഹാം സഖറിയ ( ജെക്കു അച്ചൻ) നന്ദി പ്രകാശിപ്പിച്ചു. എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിനായി സ്റ്റാഫ്ഫോർഡ് സിറ്റി പാർക്ക് എല്ലാ വർഷവും ക്രമീകരിച്ചു നൽകുന്നതിനും ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയോടുമുള്ള തന്റെ നിസ്വാർത്ഥ സേവനത്തിന് കെൻ മാത്യുവിനു മെമെന്റോ നൽകി ആദരിച്ചു.

വര്ഷങ്ങളായി ടൂർണമെന്റിന്റെ സ്‌കോർ ബോർഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ജസ്റ്റിനെയും ആദരിക്കുകയുണ്ടായി.

ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ), അനിൽ വർഗീസ്, രാജൻ അങ്ങാടിയിൽ, ബിജു ചാലയ്ക്കൽ എന്നിവർ ടൂർണമെന്റ് സ്പോൺസർമാരായിരുന്നു.
വിശിഷ്ടാതിഥികൾ, ടൂർണമെന്റിൽ കാണികളായി വന്നു പ്രോത്സാഹിപ്പിച്ച ക്രിക്കറ്റ് ആരാധകർ, സ്പോൺസർമാർ, മത്സരം തത്സമയ സംപ്രക്ഷണം ചെയ്ത ആഷാ റേഡിയോയിലെ ലിഡാ തോമസ് ആൻഡ് ക്രൂ, മാധ്യമ സുഹൃത്തുക്കൾ, ടൂര്ണമെനിറ്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച ജെക്കു അച്ചൻ, അനിൽ വർഗീസ്, നൈനാൻ വീട്ടിനാൽ, ജോൺസൻ വർഗീസ്, എബി .കെ. മാത്യു, റജി കോട്ടയം, രാജൻ അങ്ങാടിയിൽ തുടങ്ങിയവർക്ക് ബിജു ചാലയ്ക്കൽ നന്ദി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP