Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു; ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു; ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയു. അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

ഇതുവരെ 45313 ലാപ്‌ടോപ്പുകൾ പട്ടിക ജാതി/ വർഗ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രതിസന്ധിയില്ലാതെ നല്ല രീതിയിലാണ് പദ്ധതിയിലൂടെ ലാപ്‌ടോപ്പ് വിതരണം നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും കോവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്‌കൂൾ മാറ്റ നടപടികൾ പുരോ?ഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP