Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൽപ്പാത്തി രഥോത്സവത്തിന് അനുമതി നൽകാതെ ജില്ലാ ഭരണകൂടം; രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കണമെന്ന് നിർദ്ദേശം; പ്രതിഷേധവുമായി ക്ഷേത്രഭാരവാഹികൾ

കൽപ്പാത്തി രഥോത്സവത്തിന് അനുമതി നൽകാതെ ജില്ലാ ഭരണകൂടം; രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കണമെന്ന് നിർദ്ദേശം; പ്രതിഷേധവുമായി ക്ഷേത്രഭാരവാഹികൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൽപ്പാത്തിയിലെ പ്രസിദ്ധമായ രഥോത്സവത്തിന് അനുമതി നിഷേധിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ഉത്സവത്തിലെ ലോകപ്രശസ്തമായ രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമായി ഉത്സവം നടത്തണമെന്നാണ് കളക്ടറുടെ നിർദ്ദേശം.

കാളയെക്കൊണ്ട് വലിക്കുന്ന ചെറിയ രഥങ്ങളേ ഉത്സവത്തിന് ഉപയോഗിക്കൂ.ഇതോടെ രഥോത്സവം ചടങ്ങ് മാത്രമാകും. വലിയ രഥങ്ങൾക്ക് അനുമതിയില്ല.

ക്ഷേത്രത്തിൽ പരമാവധി 100 പേർക്കും അഗ്രഹാര വീഥിയിൽ 200 പേർക്കും പങ്കെടുക്കാമെന്നാണ് മുൻപ് അനുമതി നൽകിയത്.രഥപ്രയാണത്തിന് 200 പേരെ പങ്കെടുപ്പിച്ച് നടത്താൻ അനുമതിയില്ല. ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് രഥോത്സവ ഭരണസമിതിക്കുള്ളത്.

നവംബർ 14 മുതൽ 16 വരെയാണ് ഇത്തവണ രഥോത്സവം നടക്കേണ്ടത്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വർഷം ചടങ്ങായാണ് ഉത്സവം നടന്നത്.

രഥോത്സവ കമ്മിറ്റി, മലബാർ ദേവസ്വം എന്നിവയും പാലക്കാട് എംഎൽഎയും രഥോത്സവം നടത്താൻ ദേവസ്വം വകുപ്പിൽ അനുമതിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഉത്സവത്തിലെ പ്രധാന ആകർഷണമായ രഥോത്സവത്തിനാണ് ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP