Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരാട് കോലിയുടെ പിൻഗാമിയാകാൻ രോഹിത് ശർമ; ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ നായകനായി 'അരങ്ങേറും'; കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ; കിവീസിനെതിരെ ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും

വിരാട് കോലിയുടെ പിൻഗാമിയാകാൻ രോഹിത് ശർമ; ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ നായകനായി 'അരങ്ങേറും'; കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ; കിവീസിനെതിരെ ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശർമയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ അരങ്ങേറ്റം. കെ എൽ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റനാകും.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനു പുറമെ, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത് തന്ന ഇന്ത്യയെ നയിക്കും. ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനം മുൻനിർത്തി ഇന്ത്യൻ ട്വന്റി20 ടീമിൽ കാര്യമായ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റിൽ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോലിയുടെ അഭാവത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. മൂന്ന് ട്വന്റി 20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലൻഡിനെതിരായ പരമ്പര.

ഈ മാസം 25 മുതൽ കാൺപൂരിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഡിസംബർ മൂന്ന് മുതൽ മുംബൈയിൽ രണ്ടാം ടെസ്റ്റ് നടക്കും. ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിൻക്യ രഹാനെ തന്നെ തുടരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോം രഹാനെയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യയിലെത്തുന്ന ന്യൂസീലൻഡ് ടീം ആദ്യം ഇന്ത്യയ്ക്കെതിരെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയാണ് കളിക്കുക. ജയ്പുർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പിന്നാലെ കാൺപുർ, മുംബൈ എന്നിവിടങ്ങളിലായി രണ്ടു ടെസ്റ്റുകളും നടക്കും.

ടീമിലെ മുതിർന്ന താരങ്ങളിൽ ചിലർക്കും ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം നൽകും. വരുൺ ചക്രവർത്തിയുടെ കാര്യത്തിലും സംശയമുണ്ട്.

ഐപിഎലിൽ തിളങ്ങിയ ഹർഷൽ പട്ടേൽ ടീമിലെത്തും. ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് മാറ്റിനിർത്തിയ ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും. ദീപക് ചാഹറും ടീമിൽ തുടരാനാണ് സാധ്യത. ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിനെ ഒന്നാം നമ്പർ കീപ്പറായി നിലനിർത്തിയാൽ റിസർവ് കീപ്പറായി ആരു വരും എന്നും ആകാംക്ഷയുണ്ട്. വൃദ്ധിമാൻ സാഹയെ തഴഞ്ഞാൽ ശ്രീകർ ഭരതിനു സാധ്യതയുണ്ട്.

ഏകദിന ക്യാപ്റ്റൻസിയുടെ കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ന്യൂസീലൻഡിന്റെ പര്യടനത്തിൽ ഏകദിന പരമ്പരയില്ലാത്തതിനാൽ തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. ന്യൂസീലൻഡിന്റെ പര്യടനത്തിനുശേഷം മൂന്നുവീതം ടെസ്റ്റും ഏകദിനവും, നാല് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കു പോകും. ആ പരമ്പരയിൽ ഏകദിന ക്യാപ്റ്റൻസിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ട്വന്റി 20 ലോകകപ്പിന് മുമ്പാണ് ലോകകപ്പിനുശേഷം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായതോടെ ഐസിസി കിരീടങ്ങളൊന്നും നേടാനാവാതെയാണ് ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലി പടിയിറങ്ങുന്നത്. ലോകകപ്പോടെ കരാർ അവസാനിച്ച പരിശീലകൻ രവി ശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനായി നേരത്തെ നിയമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP