Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാകട ചന്ദ്രമംഗലം ഇളവൻകോണം വാസുദേവ വിലാസത്തിൽ ശ്രീജ (35), കാമുകൻ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31) എന്നിവരാണ് പിടിയിലായത്.

മൂന്ന് ദിവസം മുൻപാണ് ശ്രീജ കാമുകനൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷിനൊപ്പം കടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP