Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണി ട്രാപ്പു കേസിൽ അവ്യക്ത റിപ്പോർട്ടു ഹാജരാക്കി; വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്

ഹണി ട്രാപ്പു കേസിൽ അവ്യക്ത റിപ്പോർട്ടു ഹാജരാക്കി;  വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ഹണി ട്രാപ്പു കേസിൽ അവ്യക്ത റിപ്പോർട്ടു ഹാജരാക്കിയ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ നേരിട്ടു ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു. കോടതി നടപടികളിൽ കൃത്യവിലോപം കാട്ടിയ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ കേസ് ഡയറി ഫയൽ സഹിതം ബുധനാഴ്ച നേരിട്ട് ഹാജരാകാനാണുത്തരവ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാറാണ് സി ഐ യുടെ കൃത്യവിലോപം കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം റൂറൽ വെള്ളറട പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാണ് ഹണി ട്രാപ്പ് പണം തട്ടൽ നടന്നത്. 5 ൽ പരം ക്രൈം കേസുകളിൽ പ്രതിയായ തേൻ കെണിക്കാരിയുടെ പരാതിയിൽ സുരേഷ് എന്ന യുവാവിനെതിരെ തേൻ കെണിക്കാരിയുടെ ചെകിട്ടത്തടിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് ഐപിസി 354 ഇട്ട് ജാമ്യമില്ലാ കേസെടുക്കുകയായിരുന്നു. പൊലീസിന്റെ ഭീഷണിയിൽ അറസ്റ്റു ഭയന്ന യുവാവ് മുൻകൂർ ജാമ്യഹർജിയുമായി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു.

റിപ്പോർട്ടും സി ഡി ഫയലും ഹാജരാക്കാൻ പലകുറി കോടതി ആവശ്യപ്പെട്ടിട്ടും സി ഐ ഹാജരാക്കിയില്ല. മാത്രമല്ല അവ്യക്തമായ റിപ്പോർട്ട് വനിതാ പൊലീസുകാരിയുടെ കൈവശം കൊടുത്തു വിടുകയായിരുന്നു. തേൻ കെണിക്കാരി പ്രതിയായ കേസുകളുടെ എഫ് ഐ ആർ പകർപ്പുകൾ യുവാവ് ജാമ്യഹർജിയോടൊപ്പം കോടതിയിൽ സമർപ്പിക്കുകയും ചെയ്ത് വസ്തുതകൾ കോടതിയിൽ ബോധിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP