Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്സ്പോ 2020 സന്ദർശിക്കാൻ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് യൂണിയൻ കോപ്

എക്സ്പോ 2020 സന്ദർശിക്കാൻ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് യൂണിയൻ കോപ്

സ്വന്തം ലേഖകൻ

ദുബൈ ആതിഥേയത്വം വഹിക്കുന്ന ദേശീയ, അന്തർ ദേശീയ മേളകളിൽ പങ്കെടുക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചതെന്ന് യൂണിയൻ കോപിന്റെ മാനവ വിഭവശേഷി, സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് ബിൻ കെനൈദ് അൽ ഫലസി പറഞ്ഞു.

ദുബൈ: എക്സ്പോ 2020 ദുബൈ (Expo 2020 Dubai) സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് മൂന്നു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി(Paid leave) പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്(Union Coop). 2022 മാർച്ച് അവസാനം വരെ നടക്കുന്ന എക്സ്പോ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കാനാണ് യൂണിയൻ കോപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ദുബൈ ആതിഥേയത്വം വഹിക്കുന്ന ദേശീയ, അന്തർ ദേശീയ മേളകളിൽ പങ്കെടുക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചതെന്ന് യൂണിയൻ കോപിന്റെ മാനവ വിഭവശേഷി, സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് ബിൻ കെനൈദ് അൽ ഫലസി പറഞ്ഞു. പുതിയ അറിവുകൾ നേടാനാഗ്രഹിക്കുന്നവർ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത സുപ്രധാന അന്താരാഷ്ട്ര മേളയാണ് എക്സ്പോ 2020. ലോകമെമ്പാടുമുള്ളവരെ ദുബൈയിലേക്ക് എത്തിക്കുന്ന സവിശേഷമായ ആഗോള മേളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധി ലഭിക്കുന്നതോടെ ജീവനക്കാർക്ക് കുടുംബത്തിനൊപ്പം എക്സ്പോ 2020 ദുബൈ പല തവണ സന്ദർശിക്കാനും ആഗോള അനുഭവങ്ങൾ ആസ്വദിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കൂടുതൽ അറിവുകൾ നേടാനും സർഗാത്മകത അറിയാനും എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സംസ്‌കാരം, ആഗോള കണ്ടുപിടിത്തങ്ങൾ എന്നിവ മനസ്സിലാക്കാനും ദുബൈയിലെ ആഗോള മേളയ്ക്ക് സാക്ഷിയാകാനും സാധിക്കുമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP