Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നൂറു കോടിയുടെ തട്ടിപ്പ്; തട്ടിപ്പു നടത്തിയത് ബാംഗളൂർ ആസ്ഥാനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റിന്റെ പേരിൽ; കബളിപ്പിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ; നാലുപേർ അറസ്റ്റിൽ

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നൂറു കോടിയുടെ തട്ടിപ്പ്; തട്ടിപ്പു നടത്തിയത് ബാംഗളൂർ ആസ്ഥാനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റിന്റെ പേരിൽ; കബളിപ്പിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ; നാലുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെ പേരിൽ ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് നൂറു കോടിയോളം തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ്.സിറ്റി പൊലീസ് കമ്മീഷണർ പി പി സദാനന്ദൻ അറിയിച്ചു.

കാസർകോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ഷഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വ സിം മുനവ്വറലി, മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബാംഗളൂർ ആസ്ഥനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റു വഴിയാണ് ആയിരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വച്ച് സമാഹരിച്ചത്. ദിനംപ്രതി വച്ച് രണ്ടുമുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്‌റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് നൂറു കോടിയോളം രൂപ ഇവർ സമാഹരിച്ചത്.

കണ്ണൂർ സിറ്റി പൊലീസിന് നാല് മാസം മുൻപ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് എ.സി.പി സദാനന്ദൻ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടിൽ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടിൽ 32 കോടിയും സ മഹരിച്ചതായി കണ്ടെത്തിയെന്നും എ.സി പി.പി.പി സദാനന്ദൻ അറിയിച്ചു.കണ്ണൂർ ജില്ലയിൽ നിന്നും ഇതുവരെയായി ഒരു പരാതി മാത്രമാണ് ലഭിച്ചത്.കൂടുതൽ പരാതി ലഭിച്ചാൽ കേസന്വേഷണം വിപുലീകരിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP