Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാതിയിൽ മുറിഞ്ഞ ഈണവുമായി മെൻഡോൻസ മടങ്ങി; ഗോയിയാനയിലുണ്ടായ വിമാനാപകടത്തിൽ പൊലിഞ്ഞത് ബ്രസീലിയൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായിക: തനിച്ചായത് രണ്ടു വയസ്സുകാരൻ മകൻ

പാതിയിൽ മുറിഞ്ഞ ഈണവുമായി  മെൻഡോൻസ മടങ്ങി; ഗോയിയാനയിലുണ്ടായ വിമാനാപകടത്തിൽ പൊലിഞ്ഞത് ബ്രസീലിയൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായിക: തനിച്ചായത് രണ്ടു വയസ്സുകാരൻ മകൻ

സ്വന്തം ലേഖകൻ

ബ്രസീലിയൻ സംഗീത പ്രേമികളുടെ പുത്തൻ പ്രതീക്ഷയായിരുന്നു മറിലിയ മെൻഡോൻസ എന്ന ഗായിക. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണവുമായി 26-ാം വയസ്സിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു. വിമാനാപകടത്തിലാണ് മെൻഡോസ എന്ന പുത്തൻ താരോദയം അസ്തമിച്ചത്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്.  മെൻഡോൻസയ്‌ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.

വിമാനാപകടത്തിനു മണിക്കൂറുകൾക്കു മുൻപ് മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി മാറുകയാണ്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്.

      View this post on Instagram

A post shared by Marilia Mendonça (@mariliamendoncacantora)

മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.

2019ൽ പുറത്തിറക്കിയ 'എം ടോഡോസ് ഓസ് കാന്റോസ്' എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്‌കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്‌കാരത്തിന് ഗായികയുടെ 'പട്രോവാസ്' എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ലിയോ ഡയസ് എന്ന രണ്ട് വയസുകാരനായ കുഞ്ഞിന്റെ അമ്മ കൂടിയായിരുന്നു  മെൻഡോൻസ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP