Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ 'അടുക്കള കാണൽ' ചടങ്ങിനു വരാനിരിക്കെ

ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ 'അടുക്കള കാണൽ' ചടങ്ങിനു വരാനിരിക്കെ

സ്വന്തം ലേഖകൻ

 കോട്ടയം: കോട്ടയം എംസി റോഡിൽ ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നവവരൻ. ഇന്നലെ സംക്രാന്തി നീലിമംഗലം പാലത്തിലെ സ്ലാബ് ജോയിന്റ് വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചാാണ് ഒന്നര മാസം മുമ്പ് വിവാഹിതനായ രഞ്ജിൻ സെബാസ്റ്റ്യൻ (ഉണ്ണി 28) മരിച്ചത്. കുറുപ്പന്തറ ഇലവത്തിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെ മകനാണ്.

ഭാര്യയുടെ വീട്ടിൽ നിന്നു ബന്ധുക്കൾ ഇന്നലെ രഞ്ജിന്റെ വീട്ടിൽ 'അടുക്കള കാണൽ' ചടങ്ങിനു വരാനിരിക്കെയാണ് അപകടം. ഒന്നരമാസം മുൻപായിരുന്നു വിവാഹം. ഇന്നലെ രാവിലെ ആറിനാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ, വൈക്കം ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്കുള്ള ബസിൽ ഇടിച്ചാണ് അപകടം. മുട്ടുചിറയിലെ ഇറച്ചിക്കടയിൽ നിന്ന് ദിവസവും പുലർച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളിൽ ഇറച്ചി എത്തിച്ചു നൽകുന്നതിനായി രഞ്ജിൻ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അപകടം.

മുട്ടുചിറ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു രഞ്ജിൻ. നീലിമംഗലം പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ഇളകി വിള്ളൽ വീണ നിലയിലാണ്. കൂർത്ത കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നിൽക്കുന്നുണ്ടായിരുന്നു. ഈ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് കെഎസ് ആർടിസി ബസിലിടിച്ച് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോയിൽ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയാണ് രഞ്ജിനെ പുറത്തെടുത്തത്. അഗ്‌നിരക്ഷാ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കിൽ സാങ്കേതിക വിദഗ്ധരുടെ വാഹന, റോഡ് പരിശോധന കൂടി വേണമെന്നു ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബസിന്റെ മുൻഭാഗവും ചില്ലും തകർന്നു.

ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടിൽ സോനയാണ് ഭാര്യ. മാതാവ്: ലൂസി. സഹോദരങ്ങൾ: രഞ്ജിത് ഷിബിൻ, രഞ്ജി സെബാസ്റ്റ്യൻ, അഞ്ജു. സംസ്‌കാരം ഇന്നു മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP