Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; കെ സുധാകരന്റെ ശൈലി കണ്ണൂരിൽ പോലും ഗുണമായില്ല; മുൻഗാമികൾക്കെതിരെയുള്ള സുധാകരന്റെ വിമർശനം കെപിസിസി അധ്യക്ഷന്റെ കസേരക്ക് നിരക്കാത്തത്; പെട്രോൾ വിലയിൽ വാതുറക്കാത്ത സുധീരൻ സുധാകരനെ വിമർശിച്ചു രംഗത്ത്; തന്റെ മൗനം വാചാലം, കൂടുതൽ പറയിപ്പിക്കരുതെന്നും പറഞ്ഞ മുല്ലപ്പള്ളിയും

കെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; കെ സുധാകരന്റെ ശൈലി കണ്ണൂരിൽ പോലും ഗുണമായില്ല; മുൻഗാമികൾക്കെതിരെയുള്ള സുധാകരന്റെ വിമർശനം കെപിസിസി അധ്യക്ഷന്റെ കസേരക്ക് നിരക്കാത്തത്; പെട്രോൾ വിലയിൽ വാതുറക്കാത്ത സുധീരൻ സുധാകരനെ വിമർശിച്ചു രംഗത്ത്; തന്റെ മൗനം വാചാലം, കൂടുതൽ പറയിപ്പിക്കരുതെന്നും പറഞ്ഞ മുല്ലപ്പള്ളിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെട്രോൾ വില കുത്തനെ ഉയർന്ന ഘട്ടത്തിൽ പോലു യാതൊരു പ്രതികരണവും നടത്താതെ രംഗത്തുവന്ന മുൻ കെപിസിസി അധ്യക്ഷന്മാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ശക്തമാക്കുമ്പോഴാണ് വിമർശനവുമായി മുൻ അധ്യക്ഷന്മാർ രംഗത്തുവന്നത്. കോൺഗ്രസ് നടത്തുന്ന സമരങ്ങൾ അണികൾക്കിടയിൽ പുത്തൻ പ്രതീക്ഷ നൽകുന്ന ഘട്ടത്തിൽ തന്നെയാണ് അത് തല്ലിക്കെടുത്തും വിധത്തിൽ നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്.

ഇരുവരെയും ഗൗനിക്കാൻ സുധാകരൻ തയ്യാറാകുന്നില്ലെന്ന ഈഗോ ക്ലാഷാണ് നേതാക്കൾക്ക്. അതുകൊണ്ട് തന്നെ സുധാകരനെ അനുകൂലിക്കുന്നവർക്കെതിരെയാണ് ഇരുവരുടെയും രോഷവും. സുധാകരന്റെ പേരിലുള്ള 'കെ എസ് ബ്രിഗേഡി'നെ ഉന്നം വച്ചാണ് വി എം സുധീരൻ രംഗത്തു വന്നത്. സുധാകരന്റേത് ഫാസിസ്റ്റ് ശൈലിയാണെന്ന് സുധീരൻ തുറന്നടിച്ചു.

കെഎസ് ബ്രിഗേഡിനെതിരെയും കടുത്ത ഭാഷയിൽ അദ്ദേഹം രംഗത്തുവന്നു. സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ആരാധകവൃന്ദം. കെപിസിസി പ്രസിഡന്റ് ഈ തരത്തിലുള്ള ഫാസിസ്റ്റ് ശൈലി വെച്ചുപുലർത്തുന്നത് എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും സുധീരൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധീരന്റെ വിമർശനം.

വിയോജിപ്പുണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ല. സുധാകരന്റെ ശൈലി കണ്ണൂർ രാഷ്ട്രീയത്തിൽ പോലും ഗുണമല്ല. അവിടെ നാല് എംഎൽഎമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. പരസ്യപ്രസ്താവന നടത്താൻ പാടില്ലെന്ന് ആഹ്വാനം ചെയ്ത സുധാകരൻ തന്നെ നേതാക്കളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരനെതിരെ രംഗത്തുവന്നു. മുൻ അധ്യക്ഷന്മാർക്കെതിരെ സുധാകരൻ നടത്തിയത് കസേരയുടെ അന്തസിന് ചേരാത്ത വിമർശനമെന്നും സുധീരൻ. പുനസഘടനാ നടപടികൾ നിർത്തിവയക്കണെമന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. 'ഞാൻ മത്സരിക്കാൻ നിൽക്കുന്നു, ഞാനത് പ്രഖ്യാപിക്കുന്നു. എന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് പറയുമ്പോൾ അതിന്റെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാവന ആയിപ്പോയി ആ പ്രസ്ഥാവന.' എന്ന് അദ്ദേഹം പറഞ്ഞു.

'അദ്ദേഹം പ്രസിഡന്റായതിന് ശേഷം അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ഏതെങ്കിലും ഒരു വാക്ക് എവിടെയെങ്കിലും വച്ച് പറഞ്ഞതായി ചൂണ്ടിക്കാണിക്കാനുണ്ടോ. ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു തടസവും സൃഷ്ടിക്കാൻ പാടില്ലെന്ന് എനിക്ക് നിർബന്ധ ബുദ്ധിയുണ്ട്. അതുകൊണ്ടാണ് ഞാൻ മൗനിയായി നിൽക്കുന്നത്. പക്ഷെ എന്റെ മൗനം വാചാലമാണെന്ന കാര്യം കേരളത്തിലെ പൊതുസമൂഹത്തിനറിയാം. പിന്നെ അദ്ദേഹം പറഞ്ഞ കാര്യത്തിനൊക്കെത്തന്നെ ഉത്തരം കേരളത്തിലെ പൊതുസമൂഹം തന്നെ പറയുമെന്ന് വിശ്വസിക്കുന്നു.' മുല്ലപ്പള്ളി പറഞ്ഞു.

കെ.എസ്.സുധാരന്റെ ഏകഎക്ഷീയ നീക്കത്തിൽ എ-ഐ ഗ്രൂപ്പുകൾളുടെ അതൃപ്തിക്ക് പിന്നാലെയാണ് മുതിർന്നനേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിയും വി എം സുധീരനും അതിരൂക്ഷമായ വിമർശനമാണ് കെ.സുധാകരനെതിരെ ഉന്നയിച്ചത്. എ-ഐ ഗ്രൂപ്പുകൾക്കൊപ്പം മുതിർന്ന നേതാക്കളുടെ എതിർപ്പുകൂടി വരും ദിവസങ്ങളിൽ സുധാകരൻ നേരിടേണ്ടി വരും. ഇത് മുന്നിൽ കണ്ടു തന്നെയാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നതും. കൂടാതെ പുനഃസംഘടനാ നടപടി നിർത്തിവയ്ക്കണമെന്ന ആവശ്യം ഗ്രൂപ്പിന് അതീതമായി നേതാൾ ഹൈക്കമാൻഡിനെ അറയിച്ചിട്ടുമുണ്ട്.

നേരത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നത്. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി എം സുധീരനെന്നും താൻ മാത്രം വിചാരിച്ചാൽ സമവായമുണ്ടാവില്ലെന്നും,
തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കമെന്നും കെ സുധാകരൻ പറഞ്ഞിരുന്നത്.

മുൻ കെപിസിസി പ്രസിഡന്റുമാർ എന്ന നിലയിൽ അവർ പറയുന്നത് കേൾക്കേണ്ട ചുമതല തനിക്കുണ്ടെന്നും അതിനുള്ള അവസരം അവർ തരുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടിയുമായി സഹകരിപ്പിക്കുിന്നില്ലെന്ന് പരസ്യമായി പറയുക, എന്നാൽ സഹകരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക, ഫോണിൽ ബന്ധപ്പെടാൻ ശഅരമിക്കുമ്പോൾ ഫോണെടുക്കാതിരിക്കുക, ഇങ്ങനെയൊക്കെയാകുമ്പോൾ എന്ത് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഗ്രൂപ്പുകളെയും അദ്ദേഹം വിമർശിച്ചു. പാർട്ടിയെ നശിപ്പിക്കുന്നത് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഗ്രൂപ്പ് നേതൃത്വത്തിനും മുതിർന്ന നേതാക്കൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരകൻ പറഞ്ഞു. പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ആശങ്ക ഉള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ മാറ്റങ്ങളെ എതിർക്കുന്നതൈന്നും അദ്ദേഹം ആരോപിച്ചു.

എതിർക്കുന്നവർക്ക് തന്നെ മത്സരിച്ച് തോൽപ്പിച്ചാൽ പോരെയെന്നും സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റിമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പ് തന്റെ ആരാധക ഗ്രൂപ്പാണെന്നും അതിനെ പിരിച്ച് വിടേണ്ട ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. പുനഃസംഘടനയും അംഗത്വവിതരണവും അതിന്റെ വഴിക്ക് നടക്കുമെന്നും പുനഃസംഘടനുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി നിർവാഹക സമിതിയിലെ അഞ്ച് പേർ മാത്രമാണ് പുനഃസംഘടനയെ എതിർത്തിരുന്നത് 14 പേർ പുനഃസംഘടനയെ അനുകൂലിച്ചെന്നും സുധാകരൻ പറഞ്ഞു. യൂണിറ്റ് കമ്മിറ്റികൾ മുഖേനെ അംഗത്വവിതരണം നടത്താനും തീരുമാനമായെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തുന്ന എഐസിസിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP