Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാജി പട്ടിക്കരയുടെ 'ഇരുൾ വീണ വെള്ളിത്തിര' ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രത്തിൽ ഒപ്പിയെടുക്കുന്നത് മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടി

ഷാജി പട്ടിക്കരയുടെ 'ഇരുൾ വീണ വെള്ളിത്തിര' ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രത്തിൽ ഒപ്പിയെടുക്കുന്നത് മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീർത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്ററി 'ഇരുൾ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി. മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ആയിരത്തി ഇരുന്നൂറോളം സാങ്കേതിക പ്രവർത്തകരുടെയും പ്രശസ്ത സാംസ്കാരിക പ്രവർത്തകരുടെയും ഫെയ്‌സ് ബുക്ക് പേജിലൂടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, ശ്രദ്ധേയനായ ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടെ പ്രഥമ സംവിധാന സംരഭമാണ് 'ഇരുൾ വീണ വെള്ളിത്തിര' മലയാള സിനിമയുടെ പ്രതാപകാലം മുതൽ കൊറോണ തകർത്ത സിനിമയുടെ പ്രതിസന്ധി വരെയുള്ള അന്വേഷണവും സഞ്ചാരവുമാണ് 'ഇരുൾ വീണ വെള്ളിത്തിരയുടെ ഇതിവൃത്തം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിനിമാ തിയേറ്ററുകളും സിനിമാ പ്രവർത്തകരുടെ ജീവിതവും അന്വേഷണവിധേയമാക്കിയ ഒരു ചരിത്രപശ്ചാത്തലം കൂടി ഈ ഡോക്യുമെന്ററിക്ക് അവകാശപ്പെടാനുണ്ട്. മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടി ഒപ്പിയെടുക്കുന്നതാണ് 'ഇരുൾ വീണ വെള്ളിത്തിര.

ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് നിർമ്മാണം. ആശയവും സംവിധാനവും ഷാജി പട്ടിക്കര നിർവ്വഹിക്കുന്നു. അനിൽ പേരാമ്പ്ര ക്യാമറായും ഷെബിറലി കലാസംവിധാനവും നിർവ്വഹിച്ചു, ഗാനരചന- ആന്റണി പോൾ, സംഗീതം-അജയ്‌ജോസഫ്, സന്ദീപ് നന്ദകുമാറാണ് എഡിറ്റർ. 'ഇരുൾ വീണ വെള്ളിത്തിര' വൈകാതെ പ്രേക്ഷകരിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP