Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

49 കിടപ്പുമുറികൾ ഉള്ള കൊട്ടാര സമാനമായ ബംഗ്ലാവ്; ഒപ്പം അത്യാധുനിക മെഡിക്കൽ സൗകര്യവും; ജെയിംസ് ബോണ്ട് സിനിമ ചിത്രീകരിച്ച ബംഗ്ലാവ്; ആഡംബരത്തിന്റെ അവസാന വാക്കെങ്കിലും മുകേഷ് അംബാനി ലണ്ടനിലെ വീട്ടിൽ സ്ഥിരതാമസം ആക്കാനില്ല; അംബാനിയും കുടുംബവും മുംബൈ അന്റീലിയയിൽ തന്നെ തുടരുമെന്ന് റിലയൻസ് ഗ്രൂപ്പ്

49 കിടപ്പുമുറികൾ ഉള്ള കൊട്ടാര സമാനമായ ബംഗ്ലാവ്; ഒപ്പം അത്യാധുനിക മെഡിക്കൽ സൗകര്യവും; ജെയിംസ് ബോണ്ട് സിനിമ ചിത്രീകരിച്ച ബംഗ്ലാവ്; ആഡംബരത്തിന്റെ അവസാന വാക്കെങ്കിലും മുകേഷ് അംബാനി ലണ്ടനിലെ വീട്ടിൽ സ്ഥിരതാമസം ആക്കാനില്ല; അംബാനിയും കുടുംബവും മുംബൈ അന്റീലിയയിൽ തന്നെ തുടരുമെന്ന് റിലയൻസ് ഗ്രൂപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഡംബരത്തിന്റെ അവസാന വാക്കെന്ന് വേണമെങ്കിൽ പറയാവുന്ന അത്യാധുനിക ബംഗ്ലാവ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി വാങ്ങിയെന്ന വാർത്തകൾ വന്നിട്ടു കുറച്ചായി. 592 കോടി രൂപയ്ക്കാണ് സ്റ്റോക് പാർക്ക് എസ്റ്റേറ്റ് അംബാനി ഈ വർഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റിൽ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടർ നയിക്കുന്ന അത്യാധുനിക മെഡിക്കൽ സൗകര്യവും മറ്റ് ആഡംബരങ്ങളും ഉണ്ട്.

ലണ്ടനിലെ സ്റ്റോക്ക് പാർക്കിലേക്ക് മുകേഷ് അംബാനിയും കുടുംബവും താമസം മാറുന്നു എന്ന വിധത്തിൽ വാർത്തകളും വന്നിരുന്നു. എ്ന്നാൽ, താമസം ലണ്ടനിലേക്ക് മാറ്റുന്നില്ലെന്ന് തുറന്നു പറഞ്ഞു റിലയൻസ് ഗ്രൂപ്പു രംഗത്തുവന്നു. റിലയൻസ് മുതലാളി ഇന്ത്യ വിടുന്നു എന്ന പ്രചരണം ഉണ്ടായാൽ അത് തങ്ങളുടെ ബിസിനസിനെ തന്നെ ബാധിക്കും എന്നു ബോധ്യമായതോടെയാണ് റിലയൻസ് ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തു വന്നത്.

യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോർട്ടുകളാണ് ഇതെന്നാണ് റിയലൻസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 'ലണ്ടനിലെ സ്റ്റോക്ക് പാർക്കിലേക്ക് താമസം മാറാൻ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തിൽ വന്ന റിപ്പോർട്ട് സാമൂഹിക മാധ്യമങ്ങളിൽ അനാവശ്യ ഊഹാപോഹങ്ങൾക്ക് കാരണമായി. ചെയർമാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാൻ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാൻ ആർഐഎൽ ആഗ്രഹിക്കുന്നു', റിലയൻസിന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

ലണ്ടനിലെ സ്റ്റോക് പാർക്ക് എസ്റ്റേറ്റ് റിലയൻസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോർട്ടുകളുണ്ടായത്. എന്നാൽ, ഈ പൈതൃക എസ്റ്റേറ്റ് ഒരു 'പ്രീമിയർ ഗോൾഫിങ്, സ്പോർട്സ് റിസോർട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നാണ് റിലയൻസ് വ്യക്തമാക്കുന്നത്.

ബക്കിങ്ഹാംഷെയറിൽ സ്റ്റോക്ക് പാർക്കിലാണ് 300 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ വീട് അംബാനിയും കുടുംബവും സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷമാദ്യമാണ് 592 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ സ്ഥലം അംബാനി വാങ്ങുന്നത്. കോവിഡ് കാലത്ത് മുംബൈയിലെ അൾട്ട്എമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആഡംബര വില്ലയായ അന്റീലിയയിൽ കഴിയുന്നതിനിടെയാണ് ലണ്ടനിൽ വീട് വാങ്ങുന്നതിനെക്കുറിച്ച് മുകേഷ് അംബാനിയും കുടുംബവും ചിന്തിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

49 കിടപ്പുമുറികളാണ് ലണ്ടനിലെ വീട്ടിനുള്ളത്. കൂടാതെ ചെറിയൊരു ആശുപത്രിയും ഇവിടെയുണ്ട്. മുംബൈയിലെ വസതിയായ അന്റീലിയലേതിനു സമാനമായ എല്ലാ ആഡംബര സൗകര്യങ്ങളും ഇവിടെയുണ്ട്. മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം ഇത്തവണ ലണ്ടനിലെ വീട്ടിലായിരുന്നു. ആഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് അവർ തിരികെയെത്തും. വീടിന്റെ പണികൾ മുഴുവനും പൂർത്തിയായി കഴിഞ്ഞ് അടുത്ത വർഷം ഏപ്രിലോടുകൂടി അവർ ലണ്ടനിലേക്ക് പോകുമെന്നായിരുന്നു റിപ്പോർട്ട്.

മുംബൈയിലെ ഏറ്റവും തിരക്കുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്റീലിയയിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിശാലമായ ഒരു സ്ഥലത്ത് വീട് വേണമെന്ന അന്വേഷണമാണ് സ്റ്റോക്ക് പാർക്കിലെത്തിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കിയരുന്നു. എന്നാൽ, താമസം മാറാനില്ലെന്നാണ് ഇപ്പോൾ മുകേഷ് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ വീടിനുവേണ്ടിയുള്ള അന്വേഷണം അംബാനികുടുംബം കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. 1908ന് ശേഷം ഈ ബംഗ്ലാവ് സ്വകാര്യ വസതിയായി ഉപയോഗിച്ചു വരികയായിരുന്നു. പിന്നീട് ഇത് കൺട്രി ക്ലബ് ആയി മാറ്റി. ജെയിംസ് ബോണ്ട് സിനിമഈ വീട്ടിൽ ഷൂട്ട് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP