Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനയും അമ്പാരിയുമായി ആയിരങ്ങൾ; ലെസ്റ്റർ നഗരം പൂരപ്രഭയാൽ നിറഞ്ഞാടി; കഴിഞ്ഞ വർഷം നടക്കാതെ പോയ ദീപാവലി ഇക്കുറി ബ്രിട്ടൻ ആഘോഷിച്ചത് അടിപൊളിയായി; ബോറിസ് ജോൺസന്റെ സുന്ദര സന്ദേശത്തോടെ ബ്രിട്ടീഷ് ഇന്ത്യാക്കാർ വർണ്ണപ്പൂരത്തിൽ നിറഞ്ഞാടി

ആനയും അമ്പാരിയുമായി ആയിരങ്ങൾ; ലെസ്റ്റർ നഗരം പൂരപ്രഭയാൽ നിറഞ്ഞാടി; കഴിഞ്ഞ വർഷം നടക്കാതെ പോയ ദീപാവലി ഇക്കുറി ബ്രിട്ടൻ ആഘോഷിച്ചത് അടിപൊളിയായി; ബോറിസ് ജോൺസന്റെ സുന്ദര സന്ദേശത്തോടെ ബ്രിട്ടീഷ് ഇന്ത്യാക്കാർ വർണ്ണപ്പൂരത്തിൽ നിറഞ്ഞാടി

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞവർഷം നടക്കാതെ പോയ അഞ്ചു ദിവസത്തെ ദീപങ്ങളുടെ ഉത്സവം ഇത്തവണ കേമമായി ആഘോഷിച്ച് ബ്രിട്ടീഷ് ഇന്ത്യാക്കാർ. ഹിന്ദുക്കളും സിക്കുകാരും ജെയിൻ സമുദായക്കാരും ഒരുപോലെ ആഘോഷിക്കുന്ന ദീപാവലി ഇത്തവണ വർണ്ണാഭയോടെയാണ് ബ്രിട്ടനിൽ കൊണ്ടാടിയത്. ലെസ്റ്ററിലെ ഗോൾഡൻ മൈലിലും കാനറി വാർഫിലെ ജൂബിലി പാർക്കിലും കഴിഞ്ഞദിവസം രാത്രി ആളുകൾ കൂട്ടം കൂട്ടമായി എത്തി സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയുടെ ആരാധന നടത്തി. ഒപ്പം ദുഷ്ടതയുടെ അന്ധകാരത്തിനുമേൽ നന്മയുടെ പ്രകാശം നേടിയ വിജയം ആഘോഷമാക്കുകയും ചെയ്തു.

നിരനിരയായി കത്തിനിൽക്കുന്ന മൺചെരാതുകളിൽ നിന്നും പേരുൾക്കൊണ്ട ദീപാവലി ഈ വർഷം നവംബർ 2 മുതൽ നവംബർ 6 വരെയാണ് ആഘോഷിക്കുന്നത്. വീടുകളും കടകളും പൊതു ഇടങ്ങളുമെല്ലാം പരമ്പരാഗത ദീപങ്ങളാൽ അലങ്കരിച്ചു. മനോഹരങ്ങളായ കരിമരുന്നുപ്രയോഗവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ലെസ്റ്ററിൽ അതിനുപകരമായി ഫയർ ഗാർഡനും ലേസർ ലൈറ്റ് ഷോയുമാണ് ഒരുക്കിയിരുന്നത്. ആൾക്കൂട്ടം കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമാണ് ലെസ്റ്ററിലേത്. ബെൽഗ്രേവ് റോഡിൽ സ്ഥാപിച്ച കൂറ്റൻ സ്‌ക്രീനിൽ നിരവധി കലാപരിപാടികളും പ്രദർശിപ്പിച്ചു.

ഇന്നലെ ദീപാവലി ആഘോഷത്തിനെത്തുന്നവരോട് ഫേസ് മാസ്‌ക് ധരിക്കാൻ കൗൺസിൽ അധികൃതർ നിർദ്ദേശിച്ചിരുന്നു. അതുപോലെവരുന്നതിനു മുൻപ് കോവിഡ് പരിശോധനക്ക് വിധേയരാകാനും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെതുടരാനുംനിർദ്ദേശമുണ്ടായിരുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവരും കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയവരും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആഘോഷ സ്ഥലത്ത് എത്തുന്നത് നിരോധിച്ചിരുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം ജനക്കൂട്ടത്തെ കാണുന്നതെന്ന് ബെൽഗ്രേവ് റോഡിലെ ബോബീസ് റേസ്റ്റോറന്റ് ഉടമ ധർമ്മേഷ് ലഖാനി പറഞ്ഞു. അതേസമയം, ദീപാവലി നാളുകളിൽബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കുന്നത് പതിവാണെങ്കിലും, അടച്ചിട്ട മുറികൾക്കുള്ളിൽ വൈറസ് വ്യാപനത്തിന് സാധ്യത ഏറെയുണ്ടെന്ന് ഓർമ്മിക്കണമെന്ന് ലെസ്റ്റർ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഇവാൻ ബ്രൗണും ഓർമ്മിപ്പിച്ചു.

സന്ദർശകരെ സ്വീകരിക്കുമ്പോൾ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാൻ ശ്രമിക്കണമെന്നും സന്ദർശകരെ മാസ്‌ക് ധരിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP