Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവവനന്തപുരം: സ്വർണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല എന്ന തരത്തിലുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ അതിലെ നികുതി വെട്ടിപ്പ് തടയാൻ രൂപീകരിച്ച അന്വേഷണ വിഭാഗമാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ്.

സ്പഷ്ടമായ നിയമവും, ചട്ടവും അനുസരിച്ചാണ് ജി.എസ്.ടി ഇന്റലിജൻസിന്റെ പ്രവർത്തനം. ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലേക്കായി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തലം മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രോപ്പർ ഓഫീസർമാരായി അധികാരപ്പെടുത്തി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം പരിശോധിക്കുവാനും നിയമപരമായ നടപടിയെടുക്കാനും ജി.എസ്.ടി. വകുപ്പിന് അധികാരമുണ്ട്.

സ്വർണം, അടയ്ക്ക, പ്ലൈവുഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വ്യാപകമായി നികുതിവെട്ടിച്ച് കടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം പരിശോധന കർശനമാക്കിയിരുന്നു. വാഹനങ്ങളിലും അല്ലാതെയും നികുതി വെട്ടിച്ചുള്ള സ്വർണക്കടത്ത് അടുത്തകാലത്ത് വ്യാപകമാണ്. നികുതി വെട്ടിപ്പ് നടത്താൻ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമപരമായ ഔദ്യോഗിക ചുമതലയാണ്. വ്യാജ പ്രചരണങ്ങളിൽ കുടുങ്ങി പരിശോധന തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവർ കർശനമായ ക്രിമിനൽ നടപടികളടക്കം നേരിടേണ്ടി വരുമെന്നും വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP