Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോറികൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി കഞ്ചാവ് കടത്ത്: സംഘത്തിലെ കൂട്ടുപ്രതിയും പൊലീസ് പിടിയിൽ; ലോറികൾ രൂപമാറ്റം വരുത്തുന്നത് കോയമ്പത്തൂരിൽ; പിടിയിലായത് പെരിന്തൽമണ്ണയിൽ നിന്ന് ലോറി മോഷ്ടിച്ച കേസിൽ

ലോറികൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി കഞ്ചാവ് കടത്ത്: സംഘത്തിലെ കൂട്ടുപ്രതിയും പൊലീസ് പിടിയിൽ; ലോറികൾ രൂപമാറ്റം വരുത്തുന്നത്  കോയമ്പത്തൂരിൽ; പിടിയിലായത് പെരിന്തൽമണ്ണയിൽ നിന്ന് ലോറി മോഷ്ടിച്ച കേസിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോറികൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി കഞ്ചാവ് കടത്തിനുപയോഗിക്കുന്ന സംഘത്തിലെ കൂട്ടുപ്രതിയേയും പൊലീസ് പിടികൂടി. ഓഗസ്റ്റ് ഏഴിന് അർദ്ധരാത്രി പെരിന്തൽമണ്ണ സവിത തീയേറ്ററിന് സമീപം റോഡരികിൽ നിറുത്തിയിട്ടിരുന്ന അശോക് ലെയ്ലാന്റ് ലോറി മോഷ്ടിച്ച കേസിലെ കൂട്ടുപ്രതിയായ കോയമ്പത്തൂർ സുഗുണപുരം കുനിയപുതൂർ ആഷികാണ് ഇന്ന് (25) അറസ്റ്റിലായത്. രൂപ മാറ്റം വരുത്താൻ കോയമ്പത്തൂരിലെ വർക്ഷോപ്പിൽ കൊടുത്ത ലോറി കണ്ടെടുത്തു.

മോഷണം പോയ ലോറി പ്രതികൾ രൂപ മാറ്റം വരുത്തുന്നതായി കൊടുത്ത കോയമ്പത്തൂരിലെ ഒരു വർക് ഷോപ്പിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു അർദ്ധ രാത്രിയാണ് കേസിനാസ്പദായ സംഭവം. പെരിന്തൽമണ്ണ സവിത തീയ്യേറ്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അശോക് ലെയ്ലാന്റ് ലോറി മോഷണം പോയിരുന്നു. തുടർന്ന് പൊലീസ് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് ലോറി മോഷണ ക്കേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ കൊയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖാണ് എന്ന് തിരിച്ചറിഞ്ഞു.തുടർന്ന് ആഷിക്കിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഒഡീഷയിൽ നിന്നും

കാറിൽ ആഷിക് വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ആഷിഖിനെ യും കൂടെയുണ്ടായിരുന്ന നൗഫൽ @നാഗേന്ദ്രനേയും സിഐ.സുനിൽ പുളിക്കൽ, എസ്‌ഐ സി.കെ.നൗഷാദ്, എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പിന്തുടർന്ന് കൊയമ്പത്തൂർ സേലം ഹൈവേയിൽ വച്ച് കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ യിലെത്തിക്കുകയും കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണയിൽ നിന്നും ലോറി മോഷണം നടത്തിയതായുംഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഇവരുൾപ്പെടുന്ന കഞ്ചാവുകടത്ത് സംഘത്തെകുറിചും പൊലീസിന് സൂചന ലഭിചിരുന്നു. തുടർന്ന് ഒഡീഷയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് സംഘത്തിലുൾപ്പെട്ട ഒരാൾ ലോറിയിൽകഞ്ചാവുമായിവരുന്നുണ്ടെന്നും പ്രതികൾ ആ ലോറിയുടെ മുൻപിൽ എസ്‌കോർട്ടായി കാറിൽ വരുന്ന വഴിയാണ് എന്നും മനസ്സിലായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ വെച്ച് കഴിഞ്ഞ ദിവസം 205 കിലോ കഞ്ചാവ് സഹിതം മറ്റൊരു ലോറി പിടികൂടിയിരുന്നു . ഈ ലോറിയും മോഷ്ടിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തുന്ന ലോറികൾ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളിൽ വച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് വച്ചും ഇത്തരത്തിൽ കഞ്ചാവ് കടത്താനായി ഉപയോഗിക്കുന്നതാണ് പ്രതികളുടെ രീതി. കേരളം,തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് മോഷ്ടിച്ച ലോറികളിൽ രൂപമാറ്റം വരുത്തി വൻതോതിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തുന്ന കൊയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഈസംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ്‌കുമാർ,സിഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൊയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25) , കുനിയംപുത്തൂർ സ്വദേശി മുരുകേശൻ(48), ആലുവ സ്വദേശി പുത്തന്മാളിയേക്കൽ നൗഫൽ @ നാഗേന്ദ്രൻ (48) എന്നിവരെ പെരിന്തൽമണ്ണ എസ്. ഐ. സി.കെ.നൗഷാദും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ലോറി മോഷണ കേസിലെ പ്രതിയായ ആഷിക്കിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ യിൽ നിന്നും മോഷണം നടത്തിയ ലോറി രൂപമാറ്റം വരുത്താനായി കോയമ്പത്തൂരിൽ കൊടുത്തിട്ടുണ്ടെന്നും കൂട്ട് പ്രതിയെ കുറിച്ചും അറിവായി. തുടർന്ന് എസ് ഐ നൗഷാദിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കോയമ്പത്തൂരിൽ എത്തി ലോറിയും കൂട്ട് പ്രതിയായ ആഷിഖ് വയസ്സ് 23 എന്നയാളെ യും കസ്റ്റഡിയിൽ എടുത്തു.തുടർന്ന് ലോറിയും പ്രതിയെയും പെരിന്തൽമണ്ണയിൽ എത്തിച്ചു .പ്രതിയെ തുടർന്ന് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് ആശിക്കും ഒത്താണ് മോഷണം നടത്തിയത് എന്നും വ്യക്തമായി.

തുടർന്ന് പ്രതികളെ സംഭവ സ്ഥത്തും കോയമ്പത്തൂരും എത്തിച്ചു തെളിവെടുപ്പ് നടത്തി.സിഐ.സുനിൽ പുളിക്കൽ ,എസ്‌ഐ.സി.കെ.നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എ എസ് ഐ അബ്ദുൽ സലീം , ഷിജു.പി.എസ് , ഷെജീർ, ,കബീർ,സുഭാഷ്,ഷാലു, എന്നിവർ സംഘത്തിലുണ്ടായിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP