Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ വിഷയത്തിൽ താങ്കൾ എടുത്ത ത്വാത്വികാവലോകനെ എന്ന സിനിമ ഞാൻ കണ്ടു; ഇനി പറയൂ ജോജു ജോർജ് കാട്ടിയത് ഷോയോ? മറുപടി പറയുമ്പോൾ ആദ്യം ഒരു തിരുത്തോടെ തുടങ്ങാമെന്ന് സംവിധായകൻ; ഏഷ്യാനെറ്റ് ന്യൂസിലെ റോയി മാത്യുവിന്റെ നാക്കു പിഴയെ മഹാ സംഭവമാക്കിയവർക്ക് പറ്റിയത് തള്ളി തള്ളിയുള്ള അബദ്ധമോ? സുജയ്യയുടെ വീഡിയോ വൈറലാകുമ്പോൾ

രാഷ്ട്രീയ വിഷയത്തിൽ താങ്കൾ എടുത്ത ത്വാത്വികാവലോകനെ എന്ന സിനിമ ഞാൻ കണ്ടു; ഇനി പറയൂ ജോജു ജോർജ് കാട്ടിയത് ഷോയോ? മറുപടി പറയുമ്പോൾ ആദ്യം ഒരു തിരുത്തോടെ തുടങ്ങാമെന്ന് സംവിധായകൻ; ഏഷ്യാനെറ്റ് ന്യൂസിലെ റോയി മാത്യുവിന്റെ നാക്കു പിഴയെ മഹാ സംഭവമാക്കിയവർക്ക് പറ്റിയത് തള്ളി തള്ളിയുള്ള അബദ്ധമോ? സുജയ്യയുടെ വീഡിയോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചയ്ക്കിടെ തനിക്ക് നാക്കു പിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പു പറഞ്ഞിട്ടും റോയി മാത്യുവെന്ന മാധ്യമ പ്രവർത്തകനോട് പൊറുക്കാത്ത ചിലരുണ്ട്. റോയി മാത്യുവിന്റെ നാക്കു പിഴയെ ജോലി കൊടുക്കാത്തതിന്റെ വൈരാഗ്യമായി വ്യാഖ്യാനിച്ച് മോർണിങ് ഷോയിൽ എത്തിയ മാന്യനുമുണ്ട് കേരളത്തിൽ. ഇപ്പോൾ മറ്റൊരു നാക്കുപിഴ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോപ്പി റൈറ്റ് ഭയമുള്ളതിനാൽ ആരും ഈ തള്ളിലെ സൂപ്പർ അബദ്ധത്തെ സോഷ്യൽ മീഡിയയിൽ നേരിട്ട് പോസ്റ്റ് ചെയ്യുന്നില്ല. വാട്‌സാപ്പിൽ പറന്നു നടക്കുകയാണ് ഈ നാക്കുപിഴ വീഡിയോ.

24 ന്യൂസിലെ ചർച്ച. അവതാരക സുജയ്യാ പാർവ്വതി. അതിഥി അഖിൽ മാരാരും. വിഷയം ജോജു ജോർജും കോൺഗ്രസ് പ്രതിഷേധവും. സിനിമാക്കാരനായ അഖിൽ മാരാരോടുള്ള സുജ്ജയ്യാ പാർവ്വതിയുടെ ചോദ്യത്തെയാണ് തള്ളിനുള്ള തെളിവായി ആളുകൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ചർച്ചയ്ക്കിടെ തന്നെ തനിക്ക് പറ്റിയ നാക്കുപിഴയെ സുജയ്യാ പാർവ്വതി ഉയർത്തിക്കാട്ടുന്നുമുണ്ട്. മൂന്നാം തീയതി രാത്രി ചർച്ചയിലായിരുന്നു ഈ അബദ്ധം. 24 ന്യൂസിന്റെ യൂട്യൂബിൽ ഇപ്പോഴും ഈ അബദ്ധമുണ്ട്.

അഖിൽ മാരാർ എന്ന സംവിധായകനെ ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ട് സുജയ്യാ പാർവ്വതി പറയുന്നത് ഇങ്ങനെയാണ്... താങ്കൾ കോൺഗ്രസും ബിജെപിയുമായിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയും സംവിധാനം ചെയ്തു. താത്വികാവലോകനം എന്ന സിനിമ. ആ സിനിമ ഞാനും കണ്ടിട്ടുണ്ട്. ജോജു ജോർജ് ഷോ കാണിക്കുകയായിരുന്നോ..? എന്താണ് താങ്കളുടെ അഭിപ്രായം. ഈ ചോദ്യത്തിന്റെ പകുതിയിൽ തന്നെ തല കുലുക്കി ചിരി തുടങ്ങുന്ന അഖിൽ മാരാറെ കാണാം. അതിന് കാരണം ഉത്തരത്തിലൂടെ അഖിൽ മാരാർ വ്യക്തമാക്കുകയും ചെയ്തു.

ആദ്യം ഒരു തിരുത്തോടെ തുടങ്ങട്ടേ... എന്റെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ഡിസംബർ മൂന്നിനാണ് തിയേറ്ററിൽ വരുന്നത്. സുജയ്യ കണ്ടത് ടീസറോ മറ്റോ ആകാം... അങ്ങനെ അഖിൽ മാരാർ ചിരിച്ചു കൊണ്ട് വിഷയത്തിലേക്ക് കടക്കുന്നു. അപ്പോഴും സിനിമ ഞാൻ കണ്ടു എന്നതിനെ കുറിച്ച് സുജയ്യ പ്രതികരിക്കുന്നില്ല. ചർച്ച നീണ്ടു പോകുന്നതിനിടെയിൽ ഇടപെടുന്നു സുജയ്യ. അതിന് ശേഷം അഖിൽ മാരാറോട് സിനിമ കണ്ടില്ലെന്നും ടീസറാണ് കണ്ടെതെന്നും പറയുന്നു. ഒപ്പം സംഭവിച്ചത് നാക്കു പിഴയെന്നും. അങ്ങനെ ചമ്മിയ മുഖവുമായി ആ അബദ്ധത്തിന് മറുപടി നൽകുകയും ചെയ്യുന്നു.

അതൊരു തള്ളായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. സിനിമ ഡിസംബറിലേ റിലീസ് ചെയ്യൂവെന്ന് സംവിധായകൻ വ്യക്തമായി പറഞ്ഞിട്ടും അത് അപ്പോൾ ഇടപെട്ട് തിരുത്താനും സുജയ്യ തയ്യാറായില്ല. ചർച്ചയുടെ ഏതോ ഘട്ടത്തിൽ എവിടെ നിന്നോ പറ്റിയ അബദ്ധം ആരോ ചൂണ്ടിക്കാട്ടി. പ്രേക്ഷകരും ഇതു സംബന്ധച്ച അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നുവെന്ന് വേണം സുജയ്യയുടെ മറുപടിയിൽ നിന്ന് വായിച്ചെടുക്കേണ്ടത്. ഏതായാലും ടീസറിനെ സിനിമയാക്കുന്ന നാക്കുപിഴ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വൈറലാണ്.

ജീവൻ ടിവിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി അവിടെ നിന്ന് 24 ന്യൂസിലേക്ക് വന്ന മാധ്യമ പ്രവർത്തകയാണ് സുജയ്യ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ ബിജെപി പരിഗണിച്ചിരുന്ന സ്ഥാനാർത്ഥിയാണ് സുജയ്യയെന്നും വാർത്തകളുണ്ടായിരുന്നു. ഇത് സുജയ്യ നിഷേധിച്ചു. അതിന് ശേഷമാണ് 24 ന്യൂസിന്റെ ഭാഗമായത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ 24 ന്യൂസിലെ പ്രധാനിയായി സുജയ്യമാറി. 24 ന്യൂസ് സ്റ്റുഡിയോവിൽ സിജി ഉണ്ണിക്കൃഷ്ണൻ, അക്രമിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതും സുജയ്യയായിരുന്നു.

സിജി ചന്ദ്രനെതിരെ സുജയ്യാ പാർവ്വതിയുടെ മൊഴി ഏറെ ചർച്ചയായിരുന്നു. ന്യൂസ് ഫ്ളോറിൽ കയറി വന്ന സിജി പി ചന്ദ്രൻ ഞങ്ങളുടെ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരെ കാണണമെന്നും അയാൾക്ക് രണ്ടെണ്ണം കൊടുക്കാനാണ് വന്നതെന്നും പറഞ്ഞു. തുടർന്ന് സ്റ്റുഡിയോയിൽ ഇരുന്ന ജീവനക്കാരെല്ലാം കേൾക്കെ അവർ ശ്രീകണ്ഠൻ നായരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങൾ പറഞ്ഞു. ശ്രീകണ്ഠൻ നായരെ തീർത്തു കളയുമെന്നും അവസാനിപ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. സ്റ്റുഡിയോയുടെ പുറത്തേക്ക് ഇറങ്ങണമെന്ന് പറഞ്ഞ് എന്നേയും ഗോപീകൃഷ്ണനേയും മറ്റു ജീവനക്കാരേയും ഇതിന് നിങ്ങൾ കൂട്ടുനിന്നാൽ അനുഭവിക്കേണ്ടി വരുമെന്നും അവസാനിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് അവർ കുറച്ചു നേരം കൂടി അവിടെ നിന്ന് ഭീഷണിമുഴക്കിയ ശേഷമാണ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പോയതെന്നും സുജയ്യ മൊഴിയിൽ പറഞ്ഞിരുന്നു.

24 ചാനലിൽ മാധ്യമ പ്രവർത്തകയായ സിജി പി ചന്ദ്രൻ അവതാരകയായി കയറാൻ ശ്രമിച്ചെങ്കിലും ചാനലിന്റെ ചീഫ് എഡിറ്ററായ ആർ ശ്രീകണ്ഠൻ നായർ കൂടുതൽ യോഗ്യതയുള്ളവരെയാണ് തിരഞ്ഞെടുത്തത്. അതിന് ശേഷം അവർ ഫെയ്സ് ബുക്കിലൂടേയും അല്ലാതേയും ചാനലിനെതിരേയും ആർ ശ്രീകണ്ഠൻ നായർക്കെതിരേയും അപവാദ പ്രചരണം നടത്തിയിരുന്നു. തുടർന്നാണ് ഞങ്ങളുടെ ചാനൽ സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി ഞങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തതെന്നും സുജയ്യ പറഞ്ഞിരുന്നു.

താഴെയുള്ള യുട്യൂബ് ലിങ്കിലെ വീഡിയോയുടെ 28 മിനിറ്റ് കഴിയുമ്പോഴാണ് അഖിൽ മാരോടുള്ള സുജയ്യയുടെ ചോദ്യം തുടങ്ങുന്നത്.

https://www.youtube.com/watch?v=5mZ2WyK-EvY

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP