Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം: ഇടുക്കി മുൻ എസ്‌പി.യുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കെ.ബി. വേണുഗോപാലിന്റെ വീട്ടിൽ നിന്നും 57 രേഖകൾ പിടിച്ചെടുത്തു; അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും; നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലും അന്വേഷണം; കുരുക്ക് മുറുകുന്നു

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം: ഇടുക്കി മുൻ എസ്‌പി.യുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കെ.ബി. വേണുഗോപാലിന്റെ വീട്ടിൽ നിന്നും 57 രേഖകൾ പിടിച്ചെടുത്തു; അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും; നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലും അന്വേഷണം; കുരുക്ക് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇടുക്കി മുൻ എസ്‌പി. കെ.ബി. വേണുഗോപാലിന്റെ കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കൊച്ചിയിലെ പ്രത്യേക വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. സംസ്ഥാനത്തെ വിവിധ വിജിലൻസ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.

2006 മുതൽ 2016 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കെ. ബി വേണുഗോപാലിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്.

എറണാകുളം- കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിജിലൻസ് സ്‌പെഷ്യൽ സെൽ ഡി. വൈ.എസ്. പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒരു ദിവസം നീണ്ട റെയ്ഡിൽ നിരവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു

വീട്ടിൽനിന്ന് 57 രേഖകളാണ് സംഘം പിടിച്ചെടുത്തത്. ബാങ്ക് അക്കൗണ്ട് രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവ പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിലയിരുത്തൽ.

ഇടുക്കി എസ്. പിയായിരുന്ന വേണുഗോപാലിനെ നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് എസ്. പിയായി സ്ഥലം മാറ്റിയിരുന്നു. തുടർന്ന് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദത്തിൽ വിജിലൻസ് അന്യേഷണത്തിന് വിധേയനാകുന്നത്.

സർവ്വീസിൽ ഇരിക്കുമ്പോൾ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി സമയത്തെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് പരിശോധിക്കും. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് സംഘം വേണുഗോപാലിനെതിരെ രഹസ്യാന്വേഷണം നേരത്തെ ആരംഭിച്ചിരുന്നു.

പ്രത്യേക സെൽ എസ്. പി. മൊയ്തീൻകുട്ടിയുടെ നിർദേശപ്രകാരം ഡി. വൈ. എസ്. പി. മാരായ ടി. യു. സജീവൻ, സാജു വർഗീസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ പി കെ ബി വേണുഗോപാലിന് സിബിഐ നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ചു കൊണ്ടാണ് നോട്ടീസ് നൽകിയത്.

അതേസമയം അന്ന് വേണുഗോപാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സി. ബി. ഐ കോടതിയിൽ എതിർത്തിരുന്നു. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്‌പിക്കുണ്ടായിരുന്നുവെന്നാണ് സി. ബി. ഐ നിലപാട്. വേണുഗോപാൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത് അന്നത്തെ ഇടുക്കി എസ് പി ആയിരുന്ന കെ.ബി വേണുഗോപാലായിരുന്നു. എന്നിട്ടും വേണുഗോപാൽ കേസിൽ നിന്ന് തുടക്കത്തിൽ തലയൂരിയിരുന്നു. ജോലി നഷ്ടപ്പെട്ടതും ജയിലിൽ കിടന്നതും എസ് ഐ മുതൽ താഴോട്ടുള്ള പൊലീസുകാർക്കാണെന്ന് ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP