Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരുണാചൽ പ്രദേശിൽ 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈന നിർമ്മിച്ചെന്ന വാർത്ത ശരി വച്ച് അമേരിക്ക; 2020 ലാണ് ഗ്രാമം നിർമ്മിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ട്; യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കപ്രദേശത്ത് നേരത്തെ ഉണ്ടായിരുന്നത് ഒരു സൈനിക ഔട്ട്‌പോസ്റ്റ് മാത്രം; ചൈനയുടെ അധിനിവേശ കളി ജാഗ്രതയോടെ കാണണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ്

അരുണാചൽ പ്രദേശിൽ 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈന നിർമ്മിച്ചെന്ന വാർത്ത ശരി വച്ച് അമേരിക്ക; 2020 ലാണ് ഗ്രാമം നിർമ്മിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ട്; യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കപ്രദേശത്ത് നേരത്തെ ഉണ്ടായിരുന്നത് ഒരു സൈനിക ഔട്ട്‌പോസ്റ്റ് മാത്രം; ചൈനയുടെ അധിനിവേശ കളി ജാഗ്രതയോടെ കാണണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന 'പുതിയ ഗ്രാമം' നിർമ്മിച്ചെന്ന് വാർത്ത ശരി വച്ച് അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ട്. യഥാർത്ഥ നിയന്ത്രണരേഖയിലെ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് 100 വീടുകൾ അടങ്ങിയ ചൈനീസ് ഗ്രാമത്തെ കുറിച്ചുള്ള പരാമർശം. ഈ റിപ്പോർട്ട് അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ചു.

മക്‌മോഹൻ രേഖയുടെ ദക്ഷിണഭാഗത്തായുള്ള ചൈനീസ് ഗ്രാമത്തെ കുറിച്ച് ജനുവരിയിൽ, എൻഡി ടിവിയാണ് റിപ്പോർട്ട് ചെയ്തത്. ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രം ഉപയോഗിച്ച് മേഖലയിലെ ചിത്രം എടുത്തപ്പോഴാണ ഗ്രാമത്തിന്റെ സാന്നിധ്യം അറിഞ്ഞത്. കഴിഞ്ഞ വർഷം നവംബർ ഒന്നിന് പകർത്തിയ ചിത്രം വിദഗ്ദ്ധർ പഠന വിധേയമാക്കി. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമ്മാണം. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയത്.

വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമ്മാണ പ്രവർത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. കഴിഞ്ഞ വർഷമായിരിക്കണം ചൈന ഗ്രാമം നിർമ്മിച്ചത്. വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

2020 നവംബറിൽ അരുണാചലിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ അപ്പർ സുബാൻസിരിയിലെ ചൈനീസ് നിർമ്മാണങ്ങളെക്കുറിച്ച് ലോക്‌സഭയിൽ സംസാരിച്ചിരുന്നു. ജില്ലയിൽ 6070 കിലോമീറ്റർ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഎസ് പ്രതിരോധ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: '2020 ൽ എപ്പോഴോ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ടിബറ്റിന്റെ സ്വയംഭരണാധികാര പ്രദേശത്തിനും അരുണാചൽ പ്രദേശത്തിനും ഇടയിലുള്ള തർക്ക പ്രദേശത്തിന് ഉള്ളിൽ നിർമ്മിച്ചു.' ഈ ഗ്രാമം മാത്രമല്ല, അതിർത്തിയിലെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും ഇന്ത്യന്ഡ സർക്കാരിനും മാധ്യമങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നതായിരുന്നും എന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു പതിറ്റാണ്ടിലേറെ ാെരു ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രം ഉണ്ടായിരുന്ന സ്ഥലത്താണ് 2020 ഓടെ വലിയ മാറ്റമുണ്ടായത്. നയതന്ത്രതലത്തിലും സൈനിക തലത്തിലും അതിർത്തി സംഘർഷം കുറയ്ക്കാൻ ചർച്ചകൾ തുടരുകയാണെങ്കിലും, ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ അധിനിവേശ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു.

സിക്കിമിലും അരുണാചലിലും യഥാർത്ഥ നിയന്ത്രണ രേഖയിലുടനീളം ആളുകളെ പാർപ്പിക്കുക എന്നത് ചൈനയുടെ കോടികളുടെ പദ്ധതിയാണ്. 600 ഓളം സമ്പൂർണ വികസിത ഗ്രാമങ്ങൾ നിർമ്മിക്കുകയാണ് അവരുടെ ലക്ഷ്യം. അമേരിക്ക ഇതിനെ നിസ്സാരമായി കാണുന്നില്ല എന്നത് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. ചൈനയുടെ വർദ്ധിച്ച സൈനിക ശേഷിയും ആഗോള അധിനിവേശ താൽപര്യങ്ങളും ഇതിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP