Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴി കണ്ടെത്തിയത് സിഐഡി ടി വി ഷോയിൽ നിന്ന്; ലക്ഷ്യമിട്ടതുകൊലപാതകവും കവർച്ചയും; പുണയിൽ 70 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ട് ഞെട്ടി പൊലീസ്

വഴി കണ്ടെത്തിയത് സിഐഡി ടി വി ഷോയിൽ നിന്ന്; ലക്ഷ്യമിട്ടതുകൊലപാതകവും കവർച്ചയും; പുണയിൽ 70 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ട് ഞെട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പുണെ: വയോധികയെ കൊലപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ കണ്ട് ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥരും.16, 14 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനിടെയാണ് പ്രദേശത്തെ ചില കുട്ടികളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചത്.

കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപം പതിവായി കളിച്ചിരുന്നവരായിരുന്നു ഇവർ. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്ലാവരും പാനിപൂരി കഴിക്കാൻ പോകാമെന്ന് പറഞ്ഞപ്പോൾ കൂട്ടത്തിലുള്ള രണ്ടുപേർ വന്നില്ലെന്നും അവർ ധൃതിപിടിച്ച് വീട്ടിലേക്ക് ഓടിപ്പോയെന്നുമായിരുന്നു കുട്ടികളുടെ മൊഴി. വയോധിക കൊല്ലപ്പെട്ട ദിവസമാണ് ഇത് നടന്നതെന്നും കുട്ടികൾ പൊലീസുകാരോട് പറഞ്ഞിരുന്നു.

ഇതോടെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചു. ദൃശ്യങ്ങളിൽ രണ്ട് കുട്ടികൾ സംശയാസ്പദമായരീതിയിൽ നടന്നുപോകുന്നതും കണ്ടു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികളിൽ നിന്ന് പൊലീസിനു ലഭിച്ചതും ഞെട്ടിക്കുന്ന വിവരങ്ങളാണ്.ടെലിവിഷൻ ക്രൈം ഷോയായ 'സിഐ.ഡി' കണ്ടാണ് പ്രതികളായ കുട്ടികൾ കൊലപാതകവും കവർച്ചയും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും 70-കാരിയുടെ വീട്ടിലെത്തുന്നത്. ആ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധിക ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ വയോധികയുടെ മൂക്കുംവായും പൊത്തിപിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. തുടർന്ന് നിലത്തേക്ക് തള്ളിയിട്ടു. ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന 93,000 രൂപയും 67,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർന്ന് കടന്നുകളയുകയുമായിരുന്നു.

കൈയുറ ധരിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൈയുറ ധരിച്ചാൽ വിരലടയാളം പതിയില്ലെന്ന വിവരം മനസിലാക്കിയത് ടി.വി.യിലെ ക്രൈം ഷോയിൽനിന്നാണെന്ന് കുട്ടികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ഒക്ടോബർ 30-നാണ് പൂണെ ഹിങ്നെഖുർദ് സയാലി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 70 വയസ്സുകാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റനിലയിലാണ് വയോധികയുടെ മൃതദേഹം വീട്ടിൽ കിടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP